ADVERTISEMENT

മണിമല ∙ വിശ്വജയ്ക്ക് ഇച്ഛാശക്തിക്കും എ പ്ലസാണ്. കാറപകടത്തിൽ പരുക്കേറ്റ വിശ്വജ എസ്എസ്എൽസി കണക്കു പരീക്ഷ എഴുതിയത് ആംബുലൻസിൽ കിടന്നായിരുന്നു. കണക്കിനൊഴികെ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. മണിമല നമ്പുരയ്ക്കൽ എൻ.ടി.മധുസൂദനന്റെയും ആശ പി.നായരുടെയും മകളായ വിശ്വജ എൻ.മധു മണിമല സെന്റ് ജോർജ് ഹൈസ്കൂളിലെ വിദ്യാർഥിനിയാണ്.

പാലായിൽ ബന്ധുവീട്ടിലെ വിവാഹനിശ്ചയ ചടങ്ങ് കഴിഞ്ഞ് മടങ്ങുമ്പോഴാണ് ചാമംപതാലിൽ കാർ അപകടത്തിൽപെട്ടത്. മാതാപിതാക്കൾക്കും പരുക്കുണ്ടായിരുന്നു. സാരമായി പരുക്കേറ്റ വിശ്വജയ്ക്ക് എഴുന്നേറ്റു നിൽക്കാൻ സാധിക്കുമായിരുന്നില്ല. സഹായിയെ ഏർപ്പെടുത്തി പരീക്ഷ എഴുതിക്കുന്നതിന് അനുമതി വിദ്യാഭ്യാസ വകുപ്പിൽനിന്നു വാങ്ങാനുമായില്ല.   കണക്കിന് ബി പ്ലസ് ഗ്രേഡ് നേടി.

English Summary:

SSLC exam in an ambulance, Vishwaja N Madhu wrote her SSLC mathematics exam while injured in a car accident, securing A+ in all subjects except mathematics, showcasing her determination. She is a student of Manimala St. George High School.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com