ADVERTISEMENT

കോട്ടയം ∙ വീട്ടിൽ ഉപയോഗം കുറഞ്ഞപ്പോൾ പഴയതാണല്ലോ എന്നു കരുതി ആക്രിക്കാർക്കു വിറ്റതാണീ കാർ. കാറു വാങ്ങിയ ആക്രികച്ചവടക്കാരൻ മറിച്ചു വിൽക്കുകയോ പൊളിച്ചു വിൽക്കുകയോ ചെയ്യാം എന്നു കരുതിയാണ് വാങ്ങിയത്. പക്ഷേ കോട്ടയം അമയന്നൂരിലെ ആക്രിക്കടയിലെത്തിച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ കടയുടമയ്ക്ക് കാറുടമയുടെ കോൾ വന്നു. വ്യാപാര ഉടമ്പടി ഞാൻ റദ്ദു ചെയ്തിരിക്കുന്നു. കാറു വിറ്റ ശേഷം എനിക്കു മനസമാധാനം ഇല്ല, എനിക്കെന്റെ കാർ തിരിച്ചുവേണം.

waste-material-old-car
ആക്രിക്കടയിൽ പൊളിച്ചുവിൽക്കാനോ മറിച്ചു വിൽക്കാനോ എത്തിച്ചിരിക്കുന്ന മറ്റൊരു കാർ ചിത്രം / റിജോ ജോസഫ് / മനോരമ

വാങ്ങിയ ആൾക്ക് വലിയ സന്തോഷമില്ലങ്കിലും തിരിച്ചു കൊടുക്കാമെന്നേറ്റു. അങ്ങനെ കാറുടമയെ കാത്ത് അമയന്നൂരിലെ റോഡരികിൽ, ആക്രി സാധനങ്ങൾക്കൊപ്പം കിടക്കുകയാണി പഴയ താരം! (കടയുടമയ്ക്കും കാർ വിറ്റയാൾക്കും പേരുവിവരങ്ങൾ വെളിപ്പെടുത്താൻ താൽപര്യമില്ല)

കടയോടുചേർന്നുള്ള റോഡരികിൽ മറ്റൊരു കാർ കൂടി കിടപ്പുണ്ട്, കൊല്ലാനാണെങ്കിലും വളർത്താനാണെങ്കിലും എന്നപോലെ. എന്തിനാണെങ്കിലും വിൽക്കാൻ ആക്രിക്കടക്കാരൻ റെഡി. ചേട്ടാ എത്ര രൂപയ്ക്കാണ് വിൽക്കുക എന്ന ചോദ്യത്തിനു ഒരു 25000 രൂപയും ഒരു വണ്ടിയുമായി വാ, എന്നിട്ടു കാറുമായി പോകാം എന്നായിരുന്നു മറുപടി.

English Summary:

Buyer's remorse leads a Kottayam man to seek his old car back from a scrap dealer. The car, sold due to disuse, now sits patiently awaiting its former owner's return to Amayannur.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com