ADVERTISEMENT

തിരുവാർപ്പ് ∙ ആമ്പൽ വസന്തത്തിലേക്കു ചുവടുവച്ച് മലരിക്കൽ. കൊയ്ത്ത് കഴിഞ്ഞ് വെള്ളം കയറ്റിയതോടെ മലരിക്കലിൽ ആമ്പൽ വിരിഞ്ഞു തുടങ്ങി. 1800 ഏക്കറുള്ള ജെ ബ്ലോക്ക് ഒൻപതിനായിരം പാടശേഖരത്തിന്റെ മലരിക്കൽ ഭാഗത്തും. 820 ഏക്കറുള്ള തിരുവായിക്കരി പാടത്തുമാണ് ആമ്പൽ വിരിയുന്നത്. ഇപ്പോൾ തിരുവായ്ക്കരി ഭാഗത്താണു കൂടുതൽ ആമ്പൽക്കാഴ്ചയുള്ളത്. വള്ളത്തിൽ പോയാലാണ് ഇപ്പോൾ കൂടുതൽ ആമ്പൽ കാണാൻ സാധിക്കുന്നത്.

ശ്രദ്ധിക്കുക
∙ മഴക്കാലത്തിനു ശേഷം ഓഗസ്റ്റോടെയാണ് മലരിക്കലിൽ ആമ്പൽ സീസൺ ആരംഭിക്കുന്നത്. ഒക്ടോബറിൽ കൃഷി സീസൺ ആരംഭിക്കുന്നതോടെ പാടത്തെ വെള്ളം വറ്റിച്ച് നെല്ല് വിതയ്ക്കും.

∙ നിലവിൽ കാഴ്ചക്കാർ എത്തുന്നനതിന് അനുസരിച്ച് വള്ളക്കാർ എത്തുന്നുണ്ട്. വള്ളത്തിന്റെ നിരക്ക് അടക്കമുള്ളവ സീസൺ സമയമാകുമ്പോഴേക്കും പ്രഖ്യാപിക്കുമെന്ന് അധികൃതർ പറഞ്ഞു.

∙ മഴക്കാലമായതിനാൽ പാടശേഖരത്തിൽ വെള്ളം ഉയർന്നു. മഴ മുന്നറിയിപ്പുകൾ ശ്രദ്ധിച്ചു മാത്രം പാടശേഖരത്തിലേക്ക് ഇറങ്ങുക.

എത്താനുള്ള മാർഗം
കുമരകം, കോട്ടയം ഭാഗത്തുനിന്നുള്ളവർ ഇല്ലിക്കൽ കവലയിൽ എത്തി തിരുവാർപ്പ് റോഡിൽ പ്രവേശിച്ച് കാഞ്ഞിരം ജംക്‌ഷനിൽ എത്തി അവിടെനിന്ന് ഇടത്തോട്ടുതിരിഞ്ഞ് കാഞ്ഞിരം റോഡിലൂടെ മലരിക്കൽ എത്താം. അവിടെനിന്നു മുന്നോട്ടുപോയാൽ തിരുവായ്ക്കരി പാടത്തും എത്താം.

English Summary:

Malarikkal lotus blossoms are in full bloom. Visitors can enjoy a picturesque boat ride through the vast paddy fields teeming with these beautiful flowers.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com