ADVERTISEMENT

കാലാവസ്ഥ 
∙ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത 
∙ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് 
∙ ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ട്
∙ ശക്തമായ കാറ്റിനും സാധ്യത.

ഇന്ന് അവധി 
കോട്ടയം ∙ ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കിളിരൂർ എസ്‌വിജിപി എച്ച്എസ്, കിളിരൂർ ഗവ. യുപിഎസ്, തിരുവാർപ്പ് സെന്റ് മേരീസ് എൽപി സ്കൂൾ, വേളൂർ ഗവ. എൽപി സ്കൂൾ, ചീപ്പുങ്കൽ ഗവ. വെൽഫെയർ യുപി സ്കൂൾ എന്നീ സ്കൂളുകൾക്കും ഇന്ന് കലക്ടർ ജോൺ വി. സാമുവൽ അവധി പ്രഖ്യാപിച്ചു.

വൈദ്യുതി മുടക്കം 
ഈരാറ്റുപേട്ട ∙ വടക്കേക്കര, പൊലീസ് സ്റ്റേഷൻ, മെട്രോ റോഡ്, സെൻട്രൽ ജംക്‌ഷൻ, മുട്ടം ജംക്‌ഷൻ, കോളജ് റോഡ്, അരുവിത്തുറ പള്ളി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 3.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പാലാ ∙ ആർവി ജംക്‌ഷൻ, പാലാക്കാട് പള്ളി, പാലാക്കാട് കുരിശുപള്ളി, 12-ാം മൈൽ, വെള്ളിയേപ്പള്ളി, പന്തലാനിപ്പടി, കൊമ്പനാൽപടി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

സ്‌പോട് അഡ്മിഷൻ 
പാലാ ∙ ഗവ.പോളിടെക്‌നിക് കോളജിൽ ലാറ്ററൽ എൻട്രി വഴി 2-ാം വർഷ ഡിപ്ലോമ കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്കു സ്‌പോട് അഡ്മിഷൻ 20നു നടത്തും. ഐടിഐ, കെജിസിഇ യോഗ്യതയുള്ളവർക്ക് രാവിലെ 9മുതൽ 9.30 വരെയും പ്ലസ്ടു, വിഎച്ച്എസ്ഇ യോഗ്യതയുള്ളവർക്ക് 9.30 മുതൽ 10.30 വരെയുമാണ് റജിസ്‌ട്രേഷൻ. അപേക്ഷകർ രക്ഷിതാവിനൊപ്പമെത്തണം. പുതിയ അപേക്ഷകൾ 19 വരെ www.polyadmission.org/lteഎന്ന വെബ്‌സൈറ്റ് വഴി നൽകാം. ഫോൺ: 04822-200802.

സീറ്റൊഴിവ് 
പാലാ ∙ സെന്റ് തോമസ് ഓട്ടോണമസ് കോളജിൽ വിവിധ ഡിഗ്രി ഓണേഴ്സ് പ്രോഗ്രാമുകളിൽ എസ്‌സി/എസ്ടി വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. 19നു മുൻപ് www.stcp.ac.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ നൽകണം. ഫോൺ: 8590933487.

സിലക്‌ഷൻ ട്രയൽസ്  
കോട്ടയം ∙ കണ്ണൂരിൽ നടക്കുന്ന സംസ്ഥാന ജൂനിയർ ഗേൾസ് ഫുട്ബോൾ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള ജില്ലാ ടീമിന്റെ സിലക്‌ഷൻ ട്രയൽസ് നാളെ  2ന് ബസേലിയസ് കോളജ് ഗ്രൗണ്ടിൽ നടത്തും. 2010, 2011 വർഷങ്ങളിൽ ജനിച്ചവർ ജനന സർട്ടിഫിക്കറ്റ്, ആധാർകാർഡ്, ഫോട്ടോ എന്നിവയുമായി എത്തണം. റജിസ്ട്രേഷൻ ഫീസ് ഉണ്ട്. ഫോൺ: 9846244010

വാർഷിക മസ്റ്ററിങ്  
പാലാ ∙ നഗരസഭയിൽ നിന്ന് കർഷക തൊഴിലാളി, വാർധക്യകാല പെൻഷൻ, ഭിന്നശേഷി, 50 വയസ്സ് കഴിഞ്ഞ അവിവാഹിത പെൻഷൻ, വിധവ പെൻഷൻ എന്നിവ ഡിസംബർ 31 വരെ കൈപ്പറ്റിയ ഗുണഭോക്താക്കൾ ഓഗസ്റ്റ് 24 നു മുൻപായി വാർഷിക മസ്റ്ററിങ് പൂർത്തിയാക്കണം. മസ്റ്ററിങ് പരാജയപ്പെടുന്ന ഗുണഭോക്താക്കൾ ലൈഫ് സർട്ടിഫിക്കറ്റ് നൽകണം. ഹോം മസ്റ്ററിങ് ചെയ്യാനുള്ളവരുടെ ലിസ്റ്റ് കൊണ്ടുവരണമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com