‘എഐ സാങ്കേതിക വിദ്യ പുതിയൊരു ലോകക്രമത്തെ സൃഷ്ടിക്കും’

Mail This Article
×
കോട്ടയം ∙ എഐ സാങ്കേതിക വിദ്യ പുതിയൊരു ലോകക്രമത്തെ സൃഷ്ടിക്കുമെന്ന് ചെന്നൈ ഇൻകം ടാക്സ് ചീഫ് കമ്മിഷണർ ഡോ. സിബിച്ചൻ കെ. മാത്യു. ട്രോപിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസിൽ (ടിഐഇഎസ്) ഈ വർഷത്തെ ഗ്രീൻ പ്രഭാഷണം നടത്തുകയായിരുന്നു അദേഹം.
നിർമിത ബുദ്ധിയുടെ ഈ കാലഘട്ടത്തിൽ ഉപകരണങ്ങൾക്ക് മനുഷ്യരെപ്പോലെ ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയുന്നു എന്നത് ലോക സംസ്കാരത്തെത്തന്നെ മാറ്റിമറിച്ചിരിക്കുന്നു. മാനവ സംസ്കാരത്തിൽ പുതിയ സംസ്കാരം തന്നെയാണ് റോബോട്ടുകൾ സൃഷ്ടിക്കുന്നതെന്നും അദേഹം പറഞ്ഞു. ടൈസ് ഡയറക്ടർ പ്രഫ. ഡോ. പുന്നൻ കുര്യൻ അധ്യക്ഷ പ്രസംഗം നടത്തി. ഡോ. സെബാസ്റ്റ്യൻ ജോസഫ് (പാരിസ്ഥിതിക ചരിത്ര വിഭാഗം), ഡോ. ബി.കെ.ബിന്ദു (പാരിസ്ഥിതിക എൻജിനീയറിങ് വിഭാഗം) എന്നിവർ സംസാരിച്ചു.
English Summary:
AI technology's impact is reshaping global culture and creating a new world order. Dr. Sibichen K. Mathew's Green Lecture at TIES in Kottayam emphasized this significant shift brought on by artificial intelligence.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.