കോട്ടയം ജില്ലയിൽ ഇന്ന് (21-06-2025); അറിയാൻ, ഓർക്കാൻ

Mail This Article
വൈദ്യുതി മുടക്കം
ചങ്ങനാശേരി ∙ കുറ്റിശ്ശേരി കടവ്, പെരുമ്പുഴ കടവ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ∙ ഇല്ലത്തുപറമ്പ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
തെങ്ങണ ∙ പാത്തിക്കൽമുക്ക്, സാംസ്കാരിക നിലയം, മഞ്ചേരിക്കളം, മണ്ണാത്തിപ്പാറ, താരാപ്പടി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെയും അൽഫോൻസ ട്രാൻസ്ഫോമറിന്റെ പരിധിയിൽ 10 മുതൽ 2 വരെയും വൈദ്യുതി മുടങ്ങും.
ഗാന്ധിനഗർ ∙ കസ്തൂർബാ, ഡോവ് ഇമേജസ്, ആറാട്ട് കടവ്, പാറപ്പുറം, അമ്പലം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
അതിരമ്പുഴ ∙ ഐക്കരക്കുന്ന്, ഫെഡറൽ ബാങ്ക് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
അധ്യാപക ഒഴിവ്
താഴത്തുവടകര ∙ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം മലയാളം, ഇംഗ്ലിഷ് വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 23നു 10.30ന് നടക്കും. ഫോൺ: 94001 31427.
റോഡിൽ ശുചിമുറി മാലിന്യം; പരാതി നൽകി
നെടുംകുന്നം ∙ ശുചിമുറി മാലിന്യവും ചെളിയും റോഡിലൂടെ ഒഴുകുന്നതായി പരാതി. നെടുംകുന്നം നാലാം വാർഡിൽ സൗത്ത് സഹകരണ ബാങ്കിന് എതിർവശത്തെ പറമ്പിൽ നിന്നു കഴിഞ്ഞ ദിവസം മണ്ണെടുത്ത് നീക്കിയിരുന്നു. വീട് പൊളിച്ച അവശിഷ്ടവും ശുചിമുറി മാലിന്യവും കുഴിയിലിട്ടു മൂടിയത് മഴയിൽ റോഡിലേക്ക് ഒഴുകുന്നതായി നാട്ടുകാർ പറയുന്നു. നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്തിൽ പരാതി നൽകി.