മരുന്നു കെ‌ാടുക്കും, പണം വാങ്ങും; ‘കംപൗണ്ടർ കുഞ്ഞപ്പൻ’

kozhikode-robort-excibition
കോഴിക്കോട് നടക്കാവ് ജിവിഎച്ച്എസ്എസിൽ നടന്ന റോബോട്ടിക് പ്രദർശനത്തിൽ നിന്ന്. ചിത്രം: മനോരമ
SHARE

കോഴിക്കോട്∙ ആശുപത്രിയിൽ എത്തുന്ന രോഗി മരുന്നു വാങ്ങാനും ബില്ലടയ്ക്കാനും ഒറ്റയ്ക്കു കഷ്ടപ്പെടണ്ട. കുറിപ്പടി വാങ്ങി മരുന്നു പെ‌ാതിഞ്ഞു നൽകാനും പണം എടിഎം കാർഡ് ഉപയോഗിച്ച് വാങ്ങാനും കഴിയുന്നൊരു കിടിലൻ ‘കംപൗണ്ടർ കുഞ്ഞപ്പൻ’ റോബട് തയാർ.

മലബാർ മേഖല റോബട്ടിക്സ് എക്സ്പോയിൽ പൂക്കോട്ടുംപാടം ഗവ. എച്ച്എസ്എസ്സിലെ വിദ്യാർഥികളാണു റോബട്ടുമായെത്തി കാണികളെ ഞെട്ടിച്ചത്.മത്സരത്തിലെ ഓവറോൾ ചാംപ്യന്മാർക്കുള്ള കപ്പും ‘കംപൗണ്ടർ റോബട്ടു’മായെത്തിയ പൂക്കോട്ടുംപാടം സ്കൂൾ നേടി.അടൽ ടിങ്കറിങ് ലാബിലൂടെ പരിശീലനം നേടിയ 20 സ്കൂളുകളിലെ 150 വിദ്യാർഥികളാണു പ്രദർശനത്തിലും മത്സരത്തിലുംം പങ്കെടുത്തത്.

റോട്ടക്ക് എജ്യു സർവീസസും യുഎൽ സൈബർപാർക്കുമാണു പരിപാടി നടത്തിയത്. റോബട്ടിക്സ് വിഭാഗത്തിൽ മേപ്പയ്യൂർ ഗവ.വിഎച്ച്എസ്‌സി ഒന്നാംസ്ഥാനം നേടി. ഇലക്ട്രോണിക്സ് വിഭാഗത്തിൽ കൊടുവള്ളി ഗവ. എച്ച്എസ്എസ്സിനാണ് ഒന്നാംസ്ഥാനം. ത്രീഡി പ്രിന്റിങ്ങ് വിഭാഗത്തിൽ പയ്യന്നൂർ സെന്റ്മേരീസ് ഗേൾസ് എച്ച്എസ്എസ് ഒന്നാംസ്ഥാനം നേടി.സമാപന സമ്മേളനം എ.പ്രദീപ്കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. 

നടക്കാവ് സ്കൂൾ ഹെഡ്മാസ്റ്റർ കെ.ജയകൃഷ്ണൻ ആധ്യക്ഷ്യം വഹിച്ചു. എച്ച്എസ്എസ് പ്രിൻസിപ്പൽ കെ.ബാബു, വിഎച്ച്എസ്‌സി പ്രിൻസിപ്പൽ കെ.ജലൂഷ്, റോട്ടക്ക് എജ്യു സർവീസസ് എംഡി സി.പി. സവാദ്, അടൽ ടിങ്കറിങ് ലാബ് സ്കൂൾ കോഓർഡിനേറ്റർ രാജീവ് ബോസ് എന്നിവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kozhikode
SHOW MORE
FROM ONMANORAMA