ADVERTISEMENT

മുക്കം ∙ മണാശ്ശേരി ഇരട്ടക്കൊലപാതക കേസിലെ പ്രതി പി.വി.ബിർജു വേട്ടയ്ക്കു പോകാറുള്ളതിനാ‍ൽ ശരീര ഭാഗങ്ങൾ കഷ്ണങ്ങളാക്കുന്നതിൽ വൈദഗ്ധ്യം ഉണ്ടായിരുന്നതായി ക്രൈംബ്രാഞ്ച്. വേട്ടക്കാർ മൃഗങ്ങളുടെ ആന്തരികാവയവങ്ങൾ ഒഴിവാക്കി കഷ്ണം കഷ്ണമാക്കി കാട്ടിനുള്ളിൽ നിന്ന് പുറത്തെത്തിക്കുകയാണ് പതിവ്. വേട്ടയ്ക്കു സഹായത്തിന് ബിർജു പോകാറുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ വൈദഗ്ധ്യമാകാം ഇസ്മായിലിന്റെ ശരീര ഭാഗങ്ങൾ മുറിച്ചു മാറ്റുന്നതിനു ബിർജുവിനു സഹായകരമായതെന്നാണ് പൊലീസ് നിഗമനം.

ഭാര്യയെയും ചോദ്യം ചെയ്തു

മുക്കം ∙ മണാശ്ശേരി ഇരട്ടക്കൊലപാതക കേസുമായി ബന്ധപ്പെട്ട് പ്രതി പി.വി.ബിർജുവിന്റെ ഭാര്യയെ ചോദ്യം ചെയ്തുവരുന്നതായും ഭാര്യയ്ക്ക് കൃത്യത്തിൽ പങ്കുണ്ടോയെന്ന് പറയാറായിട്ടില്ലെന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി: എം.ബിനോയ്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും. അതിനു ശേഷമേ കൂടുതൽ അറസ്റ്റ് ഉണ്ടാകുമോയെന്നു പറയാനാവൂ എന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com