ADVERTISEMENT

കോഴിക്കോട് ∙ പുതിയ സ്റ്റാൻഡിൽ പൊലീസ് സ്ഥാപിച്ച എൽഇഡി ടിവി മോഷ്ടിച്ചയാളെക്കുറിച്ച് പൊലീസിനു വിവരം ലഭിച്ചു. മൂന്ന് പേർ നിരീക്ഷണത്തിലാണ്. റോഡ് സുരക്ഷാ വാരാചരണത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്ക് ബോധവൽക്കരണത്തിനായി ദൃശ്യങ്ങൾ കാണുന്നതിനു വേണ്ടി സ്റ്റാൻഡിൽ പൊലീസ് പുറത്തു നിന്ന് വാടകയ്ക്കെടുത്ത് സ്ഥാപിച്ച 55 ഇഞ്ച് എൽഇഡി ടിവിയാണ് മോഷണം പോയത്. മോഷ്ടാവ് ടിവി തലച്ചുമടായി കൊണ്ടു പോകുന്ന ദൃശ്യം തൊട്ടടുത്ത സിസി ക്യാമറയിൽ നിന്നും പൊലീസ് ശേഖരിച്ചിരുന്നു. 

പുലർച്ചെ മൂന്നിനാണ് കള്ളൻ പൊലീസ് പവലിയനിൽ കയറിയതെന്നും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. ഈ സമയം പുറത്തെ ബെഞ്ചിൽ ചമുട്ടുതൊഴിലാളികൾ വന്നിരുന്നു. പിന്നെ 6 മണിയോടെ ചുമട്ടുതൊഴിലാളികൾ പോയെന്ന് ഉറപ്പ്‌വരുത്തിയ ശേഷമാണ് മോഷ്ടാവ് ടിവിയുമായി പുറത്തേക്ക് പോയത്.  ആ സമയം സ്റ്റാൻഡിൽ ജോലിക്കുണ്ടായിരുന്ന ചുമട്ടു തൊഴിലാളികളെ ചോദ്യം ചെയ്തപ്പോഴാണ് ദൃശ്യങ്ങളിൽ കണ്ടയാളെക്കുറിച്ച് വിവരം ലഭിച്ചത്. പുലർച്ച സമയത്ത് അവിടെയുണ്ടായിരുന്ന 3 പേരാണ് നിരീക്ഷണത്തിലുള്ളത്. പ്രതിയെ ഉടനെ പിടികൂടുമെന്ന് കസബ പൊലീസ് അറിയിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com