ADVERTISEMENT

നാദാപുരം∙ പാറക്കടവ് ഉമ്മത്തൂരിൽ സഹോദരന്മാരുടെ മോട്ടർ ബൈക്കുകൾ രാത്രി തീവച്ചു നശിപ്പിച്ചു. ചെക്യാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു സമീപത്തെ കിണറുള്ളതിൽ ഷിബിൻ ലാലിന്റെ കെഎൽ 18 ജി 8952 ബൈക്കും സഹോദരൻ അനൂപിന്റെ കെഎൽ 18 യു 7835  ബൈക്കും പൂർണമായി കത്തിനശിച്ചു. ഇവരുടെ അയൽവാസി ചോരങ്ങോട്ട് നാസറിന്റെ വീടിന്റെ കാർ പോർച്ചിൽ നിർത്തിയതായിരുന്നു ബൈക്കുകൾ.

രാത്രി 12.55ന് കാർ പോർച്ചിൽ നിന്നു വെളിച്ചവും പൊട്ടിത്തെറി ശബ്ദവും ഉണ്ടായപ്പോഴാണു പരിസരവാസികൾ വിവരം അറിയുന്നത്. തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ഇരു ബൈക്കുകളും കത്തി നശിച്ചിരുന്നു. പെട്രോളോ മറ്റോ ഒഴിച്ച ശേഷമാകാം തീയിട്ടതെന്നു കരുതുന്നു. വളയം എസ്ഐ ആർ.സി.ബിജുവിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം പരിശോധന നടത്തി. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com