ADVERTISEMENT

മേപ്പയൂർ ∙ ജനകീയ മുക്കിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസ് ഇഎംഎസ് സ്മാരക മന്ദിരത്തിനു നേരെ വീണ്ടും ആക്രമണം. മന്ദിരത്തിൽ ശേഷിച്ച ജനൽ ചില്ലുകൾ പൂർണമായും അടിച്ചു തകർത്തു. വെള്ളിയാഴ്ച പുലർച്ചെയും സാമൂഹികവിരുദ്ധർ മന്ദിരത്തിന്റ ജനൽ ചില്ലുകൾ കല്ലെറിഞ്ഞു തകർത്തിരുന്നു. മേപ്പയൂർ എസ്എച്ച്ഒ ജി.അനൂപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കേസെടുത്ത് അന്വേഷണമാരംഭിച്ചു. 

Kozhikode News
ഇഎംഎസ് സ്മാരക മന്ദിരം തകർത്തതിൽ പ്രതിഷേധിച്ചു സിപിഎം സംഘടിപ്പിച്ച പൊതുയോഗത്തിൽ കെ.കുഞ്ഞിരാമൻ പ്രസംഗിക്കുന്നു.

പ്രതിഷേധിച്ചു

മേപ്പയൂർ∙  ഇഎംഎസ് മന്ദിരം രണ്ടാം തവണയും തകർത്തവരെ അറസ്റ്റ് ചെയ്യണമെന്ന് മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കുഞ്ഞിരാമൻ ആവശ്യപ്പെട്ടു. ഓഫിസ് ആക്രമണത്തിൽ പ്രതിഷേധിച്ചു സിപിഎം ജനകീയ മുക്ക് ഈസ്റ്റ്, വെസ്റ്റ് ബ്രാഞ്ച് കമ്മിറ്റികൾ നടത്തിയ പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സിപിഎം ഏരിയ സെക്രട്ടറി എൻ.പി.ബാബു ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.പി.രാധാകൃഷ്ണൻ, കെ.എം.വിനോദൻ, വി.എം.നാരായണൻ, പഞ്ചായത്തംഗം  കെ.രതീഷ് എന്നിവർ പ്രസംഗിച്ചു.

കുറ്റവാളികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരണമെന്നു നോർത്ത് ലോക്കൽ കമ്മിറ്റി  ആവശ്യപ്പെട്ടു. യോഗത്തിൽ പി.ടി.ബാലൻ അധ്യക്ഷത വഹിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com