ADVERTISEMENT

ചക്കിട്ടപാറ ∙ സേവന പാതയിൽ പൊലീസ് എത്തിയതോടെ കോളനി നിവാസികൾക്ക് ജലമെത്തുന്നു. ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് കുളത്തൂർ ആദിവാസി കോളനിയിൽ കുടിവെള്ള ക്ഷാമം അനുഭവിച്ചിരുന്ന 34 കുടുംബങ്ങൾക്കാണ് പ്രശ്ന പരിഹാരമാകുന്നത്. പെരുവണ്ണാമൂഴി ജനമൈത്രി പൊലീസും എസ്‌സി, എസ്ടി മോണിറ്ററിങ് സമിതിയും ചേർന്നാണു ജലസ്രോതസ്സായ നരേന്ദ്രദേവ് കോളനിയിലെ കുളം ഇന്നലെ ശുചീകരിച്ചത്. മോട്ടർ ഉപയോഗിച്ച് പൈപ്പിലൂടെ കുളത്തൂർ കോളനിയിലെ ടാങ്കിൽ ജലം എത്തിക്കും.

ടാങ്കിൽ നിന്നു വീടുകൾക്ക് സമീപത്തെ പൈപ്പിൽ വെള്ളം എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. 2 ദിവസത്തിനകം ജലവിതരണം പുനഃസ്ഥാപിക്കും. പെരുവണ്ണാമൂഴി എസ്ഐ എ.കെ.ഹസൻ, എഎസ്ഐ അനിൽകുമാർ, എസ്‌സിപിഒമാരായ സുരേഷ്, ഷീബ, എസ്‌സി–എസ്‌ടി മോണിറ്ററിങ് കമ്മിറ്റി അംഗം ഷോബിരാജ് മുതുകാട്, ബാലൻ തൂവക്കടവ്‍, പ്രദീപൻ അമ്പലക്കുന്ന് എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com