ADVERTISEMENT

വടകര∙ ഭക്ഷ്യവകുപ്പിന്റെ നിരന്തര ഇടപെടൽ മൂലം പച്ചക്കറി ഉൾപ്പെടെ വിവിധ സാധനങ്ങൾക്ക് വില കുറഞ്ഞു. കോഴിയിറച്ചിക്ക് നഗരത്തിൽ 100 രൂപയും കുറ്റ്യാടിയിൽ 120 രൂപയായും കുറഞ്ഞെന്ന് സപ്ലൈ ഓഫിസർ ടി.സി.സജീവൻ അറിയിച്ചു. കുറ്റ്യാടിയിൽ ചില കച്ചവടക്കാർ സംഘടിതമായി കോഴിയിറച്ചിക്ക് വില കൂട്ടിയിരുന്നു. നടപടിയെടുക്കുമെന്ന മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് വില കുറച്ചത്.

തക്കാളിക്ക് കിലോ 20 രൂപയും മുരിങ്ങയ്ക്ക് 40 രൂപയും നേന്ത്രപ്പഴത്തിന് 30 രൂപയായും കുറഞ്ഞു. പലവ്യഞ്ജനക്കടകളിൽ ചിലതിന് ലാഭം പോലും എടുക്കാതെയാണ് നഗരത്തിലെ കച്ചവടക്കാർ വിൽക്കുന്നതെന്ന് സപ്ലൈ ഓഫിസ് അധികൃതർ കണ്ടെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com