ബേപ്പൂർ മത്സ്യബന്ധന ഹാർബർ അണുവിമുക്തമാക്കി
Mail This Article
×
ബേപ്പൂർ ∙ കോവിഡ്19 പ്രതിരോധ ഭാഗമായി മീഞ്ചന്ത അഗ്നിരക്ഷാ സേന മത്സ്യബന്ധന ഹാർബർ അണുവിമുക്തമാക്കി. ഇരുജെട്ടിയും ലേലപ്പുരയും വല അറ്റകുറ്റപ്പണി കേന്ദ്രവും അണുനാശിനി ഉപയോഗിച്ചു വൃത്തിയാക്കി.
അസി.സ്റ്റേഷൻ ഓഫിസർ ടി.കെ.ഹംസക്കോയയുടെ നേതൃത്വത്തിലുള്ള സേനയെ സഹായിക്കാൻ മത്സ്യത്തൊഴിലാളികളും എത്തി. പൊലീസ് ഇൻസ്പെക്ടർ ടി.എൻ.സന്തോഷ് കുമാർ, വി.ഹനീഫ, കെ.ദേവരാജൻ, സി.മുസ്തഫ ഹാജി തുടങ്ങിയവർ സഹായത്തിനുണ്ടായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.