ADVERTISEMENT

നാദാപുരം∙ കോഴിക്കോട് ജില്ലയിൽനിന്ന് കണ്ണൂർ ജില്ലയിലെ കടവത്തൂർ, ചെറ്റക്കണ്ടി, കായലോട്ട് താഴെ എന്നീ പാലങ്ങൾ വഴിയുള്ള കണ്ണൂർ പൊലീസിന്റെ പ്രവേശന വിലക്ക് തുടരുന്നു. മാർച്ച് 31 വരെയാണ് വിലക്ക് ഏർപ്പെടുത്തിയതെങ്കിലും ലോക്ഡൗൺ 14 വരെയുള്ളതിനാൽ വിലക്ക് തുടരാനാണ് പൊലീസ് തീരുമാനം. 3 പാലങ്ങളിലും കണ്ണൂർ പൊലീസ് കാവൽ തുടരുകയാണ്. 

രോഗികളെയും കൊണ്ടുള്ള ആംബുലൻസുകൾ, മറ്റ് അവശ്യ സർവീസുകൾ എന്നിവ മാത്രമാണ് കടത്തിവിടുന്നത്. ഉമ്മത്തൂരിലുള്ള വീട്ടുകാർ അത്യാവശ്യ സാധനങ്ങൾ വാങ്ങാനും മറ്റും മുണ്ടത്തോട് പാലത്തിന്റെ അക്കരെയുള്ള കടകളെയാണ് ആശ്രയിക്കുന്നത്. കായലോട്ടുതാഴെ, അരൂണ്ട ഭാഗത്തുള്ളവർ ആശ്രയിക്കുന്നതു കണ്ണൂർ ജില്ലയിലെ വിളക്കോട്ടൂർ അങ്ങാടിയെയാണ്.  

എന്നാൽ, ലോക്ഡൗൺ തുടരുന്നതിനാൽ ജനം പുറത്തിറങ്ങുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് വിലക്കെന്നും അനാവശ്യമായി ഈ പാലങ്ങൾ വഴിയുള്ള യാത്ര ഒഴിവാക്കുകയാണ് ലക്ഷ്യമെന്നുമാണ് പൊലീസ് വിശദീകരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com