ADVERTISEMENT

കോഴിക്കോട്∙ പത്രത്താളുകളിൽ വരച്ചു പെയിന്റു ചെയ്തെടുക്കുന്ന ആറു ചിത്രങ്ങൾ. നാടിന്റെ പല ഭാഗങ്ങളിലിരുന്ന് ആറു ചിത്രകാരൻമാരാണ് വരയ്ക്കുന്നത്. ലോക്ഡൗൺ കഴിയുമ്പോൾ ഈ ആറു ചിത്രങ്ങളും ഒരുമിച്ചു ചേർത്ത് ഒരു ചിത്രമാവും.

kozhikode--pictures

ബിയോണ്ട് ദ് ബ്ലാക്ക്ബോർഡ് എന്ന ചിത്രകലാധ്യാപക കൂട്ടായ്മയിലെ അംഗങ്ങളായ സിഗ്നി ദേവരാജ് (മുക്കം), സുരേഷ് ഉണ്ണി (കൊയിലാണ്ടി ), പി.സതീഷ് കുമാർ (നന്മണ്ട), കൃഷ്ണൻ പാതിരശ്ശേരി (കുന്നമംഗലം), ഹാറൂൺ അൽ ഉസ്മാൻ(വേങ്ങേരി ), രാംദാസ് കക്കട്ടിൽ (വടകര) എന്നീ സുഹൃത്തുക്കളാണ് ഈ ഉദ്യമത്തിനു പിന്നിൽ. ‘അതിജീവനത്തിന്റെ കൊറോണക്കാലം’ എന്ന വിഷയത്തിൽ ആറു പേരും കൂടിയാലോചിച്ച് രൂപകൽപന നടത്തിയ ശേഷം  ഓരോരുത്തർ ഓരോ ഭാഗം വരയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. ചിത്രം പൂർത്തിയായ ശേഷം കംപ്യൂട്ടർ ഉപയോഗിച്ച് ഒറ്റച്ചിത്രമാക്കും.

ലോക്ഡൗൺ കാലത്ത് കാൻവാസ് കിട്ടാനില്ല. ഈ അവസരത്തിലാണ് പത്രത്താളുകളിൽ ചിത്രം വരയ്ക്കുകയെന്ന ആശയം ഉയർന്നത്. സമൂഹമാധ്യമങ്ങളും നവമാധ്യമങ്ങളും വ്യാജവാർത്തകൾ പരത്തുന്ന കാലത്ത് ഉത്തരവാദിത്തമുള്ള വാർത്തകൾ ജനങ്ങളിലേക്കെത്തിക്കുന്ന പത്രങ്ങളാണ് ചിത്രം വരയ്ക്കാനായി തിരഞ്ഞെടുത്തത്. 

 കൊറോണക്കാലത്ത് സമൂഹത്തിന്റെ സുരക്ഷയ്ക്കായി പോരാടുന്ന ആരോഗ്യ പ്രവർത്തകർ, പൊലീസുകാർ, മാധ്യമ പ്രവർത്തകർ എന്നിവർക്കായാണ് ചിത്രം സമർപ്പിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com