ADVERTISEMENT
കൂരാച്ചുണ്ട് ∙ കനത്ത മഴയിൽ കക്കയം ഡാമിലെ ജലനിരപ്പ് ഉയർന്നതിനാൽ ഇന്നലെ വൈകിട്ട് ഡാമിന്റെ രണ്ട് ഷട്ടറുകളും 3 അടി തുറന്നു. ഇന്നലെ ജലത്തിന്റെ അളവ് 2484.9 അടിയാണ്. ഡാമിന്റെ പരമാവധി സംഭരണശേഷി 2487 അടിയാണ്. ഇന്നലെ ഉച്ചയ്ക്ക് ഒരടി തുറന്നിരുന്ന ഷട്ടർ ശക്തമായ മഴയെത്തുടർന്ന് വൈകിട്ട് മൂന്നടി തുറന്നു വിടുകയായിരുന്നു. കക്കയം ഡാം വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. കുറ്റ്യാടി പുഴയുടെ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com