സ്കൂട്ടറിൽ ഇടിച്ച അ‍‍ജ്ഞാത വാഹനം നിർത്താതെ പോയി; അപായപ്പെടുത്താനുള്ള ശ്രമമാണോ എന്ന് സംശയം

Kozhikode News
ഉണ്ണികുളം പഞ്ചായത്ത് പ്രസിഡന്റ് സഞ്ചരിച്ച സ്കൂട്ടർ അ‍ജ്ഞാത വാഹനത്തിന്റെ ഇടിയേറ്റു തകർന്ന നിലയിൽ.
SHARE

എകരൂൽ ∙ ഉണ്ണികുളം പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.ബിനോയി സഞ്ചരിച്ച സ്കൂട്ടർ അ‍‍ജ്ഞാത വാഹനം ഇടിച്ചു തെറിപ്പിച്ചു.  സ്കൂട്ടറിൽ നിന്ന് തെറിച്ചു വീണ ഇ.ടി.ബിനോയിയുടെ കൈകാലുകൾക്കും തലയ്ക്കും പരുക്കേറ്റു. പുൽപടർ‌പ്പിലേക്കു വീണതിനാലാണ് പരുക്ക് ഗുരുതരമാകാതിരുന്നതെന്ന് ബിനോയ് പറഞ്ഞു. കഴിഞ്ഞ രാത്രി കരുമലയിൽ വച്ചാണ് സംഭവം.

ക്ഷേത്രത്തിനു സമീപത്തെ വളവിൽ നേർക്കു നേരെയുള്ള ഇടിയായിരുന്നു. ബിനോയ് ബാലുശ്ശേരിയിൽ നിന്നു വീട്ടിലേക്കു വരികയായിരുന്നു. ഇടിച്ചിട്ട കറുത്ത കാർ നിർത്താതെ പോയി.  അതിനാൽ അപായപ്പെടുത്താനുള്ള ശ്രമമാണോ എന്ന് സംശയം ഉയർന്നിട്ടുണ്ട്.പരുക്കേറ്റ ഇദ്ദേഹത്തെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ തകർന്നു. ബിനോയ് പൊലീസിൽ പരാതി നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kozhikode
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA