ADVERTISEMENT

വടകര ∙ ആയഞ്ചേരി, കടമേരി ഭാഗത്ത് തെങ്ങുകൾക്കു മാരക രോഗം. മൂപ്പെത്തും മുൻപേ തേങ്ങ വീഴുകയും പിന്നീടു കരിക്കും അതിനു പിറകെ മച്ചിങ്ങയും വീണ ശേഷം തെങ്ങ് ഉണങ്ങിപ്പോവുന്ന സ്ഥിതിയാണ്. 4 മാസമായി തുടരുന്ന പ്രശ്നം കേരകർഷകർക്ക് ആശങ്കയായി. രോഗം തടയാൻ മരുന്നു കണ്ടെത്തി തെങ്ങിന്റെ മുകളിൽ തളിക്കാൻ കൃഷിവകുപ്പ് സൗകര്യം ഒരുക്കണമെന്നാണു കർഷകരുടെ ആവശ്യം.

തേങ്ങയിടാൻ തന്നെ വൻ കൂലി കൊടുക്കേണ്ട സാഹചര്യത്തി‍ൽ മരുന്നു തളിക്കാനും ആളെ നിർത്താൻ കഴിയാത്ത പ്രശ്നം കർഷകർക്കുണ്ട്. കേര കർഷകർക്ക് ആശ്വാസം എത്തിക്കാൻ കൃഷി വകുപ്പും പഞ്ചായത്തും നടപടിയെടുക്കണമെന്നു കർഷക മോർച്ച പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഗുരു മോഹനൻ ആധ്യക്ഷ്യം വഹിച്ചു. കോരമ്പത്ത് നാണു, വി. പ്രകാശൻ, പി.കെ. കുഞ്ഞിരാമൻ, പവിത്രൻ മംഗലാട് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com