ADVERTISEMENT

നാദാപുരം ∙ തിരഞ്ഞെടുപ്പ് ദിവസം എസ്ഐയെയും സംഘത്തെയും ആക്രമിച്ച കേസിൽ യൂത്ത് ലീഗ് പ്രവർത്തകൻ അറസ്റ്റിൽ. വിഷ്ണുമംഗലം പയന്തോങ്ങ് സ്വദേശി ചെറിയ ചമ്പോട്ടുമ്മൽ മുഹമ്മദ് സർജിത്തി(19)നെയാണ് എസ്ഐ പി.എം.സുനിൽകുമാറും സംഘവും അറസ്റ്റ് ചെയ്തത്.

ചിയ്യൂർ പോളിങ് ബൂത്തിന് സമീപമാണ് എസ്ഐ വി.വി.ശ്രീജേഷും സംഘവും സഞ്ചരിച്ചിരുന്ന ജീപ്പ് തടയുകയും പൊലീസുകാരെ ആക്രമിക്കുകയും ചെയ്തത്.  കേസിൽ അറസ്റ്റിലാവുന്ന ഒൻപതാമത്തെ പ്രതിയാണ് മുഹമ്മദ്. കണ്ടാലറിയാവുന്ന 100 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com