ADVERTISEMENT

ബാലുശ്ശേരി ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നാല് ദിവസം വീട്ടിൽ ഒളിപ്പിച്ച് താമസിപ്പിച്ച് പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. പയ്യോളി പുതിയോട്ടിൽ ഫഹദിനെയാണ് (29) ബാലുശ്ശേരി എസ്എച്ച്ഒ ജീവൻ ജോർജ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 12ന് ആണ് പെൺകുട്ടിയെ കാണാതാകുന്നത്.

ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയ പൊലീസ് നാല് ദിവസത്തിനു ശേഷം പെൺകുട്ടിയെ പ്രതിയുടെ പയ്യോളിയിലെ വീട്ടിൽ വച്ച് കണ്ടെത്തുകയായിരുന്നു. വിവാഹ വാഗ്ദാനം നൽകിയാണ് പ്രതി പെൺകുട്ടിയെ വീട്ടിൽ എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.

പൊലീസ് എത്തിയപ്പോഴേക്കും പ്രതി വീട്ടിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് മറ്റൊരു വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ഇന്നലെ എസ്ഐ: മധു മൂത്തേടത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com