നികത്താതെ റോഡരിക്;പാർക്കിങ് റോഡിൽ
Mail This Article
×
കുറ്റ്യാടി∙ കോടികൾ മുടക്കി നവീകരിച്ച റോഡിന്റെ അരികുകൾ നികത്താത്തതു കാരണം വാഹന പാർക്കിങ് റോഡിൽ തന്നെ. കുറ്റ്യാടി – മരുതോങ്കര റോഡിലാണ് അരികുകൾ നികത്താത്തത്. വാഹനങ്ങൾ റോഡിൽ പാർക്ക് ചെയ്യുന്നതിനാൽ ഗതാഗതക്കുരുക്കിനും ഇടയാക്കുന്നു.
മരുതോങ്കര റോഡിലാണ് ടാക്സി, ഓട്ടോ ഉൾപ്പെടെ പാർക്ക് ചെയ്യുന്നത്. ഇപ്പോൾ റോഡ് അരികുകളിൽ കുഴിയായതിനാൽ വാഹനങ്ങൾക്ക് സൈഡിൽ നിർത്താനും കഴിയുന്നില്ല. ബൈക്കുകളും റോഡിൽ തന്നെയാണ് നിർത്തിയിടുന്നത്. അരികു ഭാഗം പൂട്ടുകട്ട പതിക്കുമെന്ന് അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.