ADVERTISEMENT

മുക്കം ∙ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ കർശന നിയന്ത്രണം ലംഘിച്ച് തുറന്ന കടകൾ പൊലീസ് അടപ്പിച്ചു. ഞായറാഴ്ചകളിൽ മാത്രം എത്തുന്ന വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചു. തുറക്കാത്ത കടകൾക്ക് മുന്നിൽ വഴിയോര കച്ചവടം നടത്തിയവരെയാണ് പൊലീസ് നീക്കം ചെയ്തത്. തുറന്നു പ്രവർത്തിച്ച കടക്കാർക്ക് താക്കീത് നൽകി അടപ്പിച്ചു.

അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളൊഴികെ മറ്റുള്ളവ അടഞ്ഞുകിടന്നു. കടകൾ തുറക്കാത്തത് മൂലം ആളുകളും നിരത്തിൽ കുറവായിരുന്നു. പൊതുഗതാഗതം സാധാരണ ഗതിയിൽ ആയെങ്കിലും യാത്രക്കാർ കുറവായിരുന്നു. എസ്ഐ കെ.എസ്.ജെയിന്റെ നേതൃത്വത്തിലായിരുന്നു പൊലീസ് നടപടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com