ADVERTISEMENT

പേരാമ്പ്ര ∙ വിശാലമായ ഹരിത തണ്ണീർ തടങ്ങൾ മണ്ണിട്ടു നികത്തി ഭൂമാഫിയ. ചെമ്പ്ര റോഡിന്റെ വശത്ത് പഴയ തിയറ്ററിനു പിന്നിലെ സുരഭി ബൈപാസ് റോഡിനു സമീപമുള്ള തണ്ണീർ തടങ്ങളാണു വൻതോതിൽ മണ്ണിട്ട് നികത്തുന്നത്. റവന്യു, പഞ്ചായത്ത് അധികൃതർ ഇത് കണ്ടില്ലെന്നു നടിക്കുകയാണ്. നിർദിഷ്ട പേരാമ്പ്ര ബൈപാസ് വരുന്നതിനു മുന്നോടിയായാണു മണ്ണിടൽ തകൃതിയായി നടക്കുന്നത്. 

പാതയുടെ ഇരുവശവും കോൺക്രീറ്റ് കെട്ടിടങ്ങൾ നിർമിക്കാനാണു തണ്ണീർത്തടങ്ങൾ മണ്ണിട്ട് നികത്തുന്നത് എന്നാണു സൂചന. പേരാമ്പ്ര ടൗണിനെ ജല സംപുഷ്ടമാക്കുന്ന മരക്കാടി തോടിനെ ഇത് പ്രതികൂലമായി ബാധിക്കും. വൃഷ്ടി പ്രദേശത്തെ കിണറുകളും കുളങ്ങൾ അടക്കമുള്ള ജല സ്രോതസുകളെയും സാരമായി ബാധിക്കും. ചെറിയ മഴ പെയ്താൽ പോലും വലിയ വെള്ളക്കെട്ട് രൂപപ്പെടുന്ന ചെമ്പ്ര റോഡ് മേഖലയിലെ പ്രതിസന്ധി കൂടുതൽ ഗുരുതരമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com