ADVERTISEMENT

കോഴിക്കോട് ∙ ജില്ലയിൽ രണ്ടായിരം കടന്ന് പ്രതിദിന കോവിഡ് രോഗികൾ. 2560 പേരാണ് ഇന്നലെ പോസിറ്റീവ്. 22.63 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതുവരെയുണ്ടായ ഏറ്റവുമുയർന്ന നിരക്കാണിത്. 11,712 പേരുടെ കോവിഡ് പരിശോധനാഫലമാണിത്. 564 പേർ ഇന്നലെ രോഗമുക്തി നേടി. ജില്ലയിൽ കോവിഡ് ബാധിച്ചു ചികിത്സയിലുള്ളവരുടെ എണ്ണം 13,130 ആയി.

ഇതിൽ 9717 പേർ വീടുകളിലാണു ചികിത്സയിലുള്ളത്.  കോഴിക്കോട് കോർപറേഷനിൽ 654 പേർക്കും കൊയിലാണ്ടി നഗരസഭയിൽ 121 പേർക്കും കുരുവട്ടൂർ പഞ്ചായത്തിൽ 81 പേർക്കും ചക്കിട്ടപ്പാറ പഞ്ചായത്തിൽ 66 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com