ADVERTISEMENT

എലത്തൂർ ∙ കോലാംപുറത്ത് ദേവകിയുടെയും കുടുംബത്തിന്റെയും വീട് നിർമാണത്തിനു റെയിൽവേയുടെ അനുമതി വൈകുന്നത് സംബന്ധിച്ച പ്രശ്നത്തിൽ അടിയന്തരമായി ഇടപെടണമെന്ന് എം.കെ.രാഘവൻ എംപി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് എംപി സതേൺ റെയിൽവേ ജനറൽ മാനേജർ ജോൺ തോമസിനും പാലക്കാട് ഡിവിഷൻ റെയിൽവേ മാനേജർ ത്രിലോക് കോത്താരിക്കും കത്തയച്ചു.  ടെലിഫോൺ എക്സ്ചേഞ്ചിനു കിഴക്കുഭാഗം ഒറ്റമുറി ഷെഡ്ഡിലാണ് ദേവകിയും കുടുംബവും കഴിയുന്നത്.

ഇവർക്ക് വീടു നിർമാണത്തിനു കോർപറേഷനിൽ നിന്ന് ധനസഹായത്തിന് അപേക്ഷിക്കാൻ റെയിൽവേയുടെ അനുമതി വേണം. 2020 ഫെബ്രുവരിയിൽ ഇതിനായി അപേക്ഷിച്ചെങ്കിലും നടപടിക്രമങ്ങൾ നീണ്ടു പോകുകയാണ്. വീഴാറായ കൂരയിൽ കഴിയുന്ന ദേവകിയുടെയും കുടുംബത്തിന്റെയും അവസ്ഥയറിഞ്ഞ ഒട്ടേറെ പേർ കുടുംബത്തോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. സഹായങ്ങൾ വാഗ്ദാനം ചെയ്തവരുമുണ്ട്. ചിലർ ദേവകിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്കു പണം അയച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com