ADVERTISEMENT
മേപ്പയൂർ∙ പഞ്ചായത്തിലെ കീഴ്പയൂരിലെ മുന്നൂറാംകണ്ടി കേളപ്പന്റെ മകൾ ആറാം ക്ലാസുകാരി അനാമിക ഫോണെടുത്ത് തിരുവനന്തപുരത്തേക്കൊരു വിളി വിളിച്ചു. മണിക്കൂറുകൾക്കുള്ളിൽ വീട്ടിൽ വൈദ്യുതിയെത്തി. വീട്ടിൽ വൈദ്യുതി ഇല്ലാത്തത് മൂലം ഓൺലൈൻ പഠനത്തിനുള്ള പ്രയാസം വൈദ്യുതി  മന്ത്രി കെ.കൃഷ്ണൻകുട്ടിയെ അനാമിക നേരിട്ട് വിളിച്ചറിയിച്ചതിനെ തുടർന്ന് മന്ത്രി ഇടപെട്ട് കണക്‌ഷൻ ലഭ്യമാക്കുകയായിരുന്നു. മേപ്പയൂർ വൈദ്യുതി സെക്‌ഷൻ ഓഫിസിലെ ജീവനക്കാരാണ് ടാർ പോളിൻ കൊണ്ടുണ്ടാക്കിയ കൂരയിൽ കണക്‌ഷൻ നൽകിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com