ADVERTISEMENT

കോഴിക്കോട്∙ ഐ ലീഗ്, ഡ്യൂറൻഡ് കപ്പ് ... കഴിഞ്ഞ വർഷത്തെ മിന്നും ജയങ്ങൾ ആവർത്തിക്കാൻ പുതിയ സീസണിലേക്കു പന്തു തട്ടി ഗോകുലം ഫുട്ബോൾ ക്ലബ്. ഗോകുലം കേരള എഫ്സിയുടെ പുതിയ സീസണിനു വേണ്ടിയുള്ള ക്യാംപിനു കോർപറേഷൻ ഇഎംഎസ് സ്റ്റേഡിയത്തിൽ തുടക്കമായി. നിലവിലെ ഐലീഗ്, ഡ്യൂറൻ‍ഡ് കപ്പ് ചാംപ്യൻമാരായ ഗോകുലം ഇക്കുറി ഏറെ പ്രതീക്ഷയോടെയാണു കളത്തിലിറങ്ങുന്നത്. ഈ മത്സരങ്ങൾക്കു പുറമേ എഎഫ്സി കപ്പ് കൂടി ഗോകുലം പുരുഷ ടീമിന്റെ ലക്ഷ്യത്തിലുണ്ട്.  കഴിഞ്ഞ വർഷത്തെ മുഖ്യ പരിശീലകൻ ഇറ്റലിക്കാരൻ വിൻസെൻസോ ആൽബെർട്ടോ അന്നീസിന്റെ നേതൃത്വത്തിലാണു ക്യാംപ്. 

26 കളിക്കാരുമായാണ് ഗോകുലം പ്രീ സീസൺ പരിശീലന ക്യാംപ് തുടങ്ങിയത്. ഐ ലീഗ് നേടിയ ടീമിലെ 13 കളിക്കാർ ഈ വർഷവും ടീമിനൊപ്പമുണ്ട്. 8 പുതിയ കളിക്കാരും റിസർവ് ടീമിൽ നിന്നുള്ള 8 പേരും കൂടി പരിശീലന ക്യാംപിലുണ്ട്. 4 വിദേശതാരങ്ങൾ കൂടി ടീമിനൊപ്പം ചേരാൻ തയാറെടുക്കുകയാണ്. കോവിഡ് പ്രതിസന്ധിയുണ്ടെങ്കിലും സെപ്റ്റംബർ പകുതിയോടെ ഡ്യൂറൻഡ് കപ്പ് നടക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഐ ലീഗ് ഡിസംബർ അവസാനത്തോടെ തുടങ്ങുമെന്നു ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ വ്യക്തമാക്കിയിട്ടുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com