ADVERTISEMENT

മുക്കം ∙ കൊയിലാണ്ടി– എടവണ്ണ സംസ്ഥാനപാത നവീകരണത്തിന്റെ ഭാഗമായി ലിന്റോ ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും വിദഗ്ധരും പരിശോധന നടത്തി. റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി 232 കോടി രൂപ ചെലവഴിച്ചാണ് സംസ്ഥാന പാത നവീകരിക്കുന്നത്. അത്യാധുനിക സംവിധാനങ്ങളോടെ 3 റീച്ചുകളായാണു നവീകരണം നടത്തുക. തിരുവമ്പാടി നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന ഓമശ്ശേരി മുതൽ കൊടിയത്തൂർ പഞ്ചായത്തിലെ എരഞ്ഞിമാവ് വരെയുള്ള ഒരു റീച്ചിന്റെ പ്രവൃത്തി തുടങ്ങുന്നതിന്റെ മുന്നോടിയായിട്ടാണ് പരിശോധന നടത്തിയത്. 

സ്ഥലം ലഭ്യമായ ഇടങ്ങളി‍ൽ 15 മീറ്റർ വരെ വീതിയിൽ പ്രവൃത്തി നടത്തും. സിഗ്നൽ ലൈറ്റുകൾ, മീഡിയൻ, നടപ്പാത, റോഡ് സുരക്ഷാ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുത്തിയാകും നവീകരണം. എംഎൽഎക്ക് പുറമേ മുക്കം നഗരസഭാധ്യക്ഷൻ പി.ടി.ബാബുവും നിർമാണ കരാർ ലഭിച്ച ശ്രീധന്യ കൺസ്ട്രക്‌ഷൻ കമ്പനി പ്രൊജക്ട് മാനേജർ നരസിംഹം എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com