ADVERTISEMENT

രാമനാട്ടുകര ∙ നഗരസഭയിൽ വേണ്ടത്ര കോവിഡ് പ്രതിരോധ വാക്സീൻ ലഭ്യമാക്കാത്തതിൽ പ്രതിഷേധിച്ച് നഗരസഭാധ്യക്ഷ ബുഷറ റഫീഖിന്റെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങൾ ജില്ലാ മെഡിക്കൽ ഓഫിസിനു മുൻപിൽ ധർണ നടത്തി. നാൽപതിനായിരത്തിലേറെ ജനസംഖ്യയുള്ള നഗരസഭയിലേക്ക് ഇതുവരെ 8104 ഡോസ് വാക്സീൻ മാത്രമാണ് അനുവദിച്ചതെന്നും 20% ആളുകൾക്ക് മാത്രമാണ് വാക്സീൻ നൽകാനായതെന്നും യുഡിഎഫ് അംഗങ്ങൾ പറഞ്ഞു. ജില്ലാ അതിർത്തി പങ്കിടുന്ന നഗരസഭ ആയതിനാൽ മലപ്പുറം ജില്ലയിലെ ചേലേമ്പ്ര, ചെറുകാവ്, വാഴയൂർ പഞ്ചായത്തുകളിലുള്ളവരും രാമനാട്ടുകര കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തി വാക്സീൻ സ്വീകരിക്കുന്നുണ്ട്.

ഇതു കൂടി കണക്കാക്കുമ്പോൾ നഗരസഭയിലെ 15% ആളുകൾക്ക് മാത്രമേ വാക്സീൻ ലഭിച്ചിട്ടുള്ളൂ. ഇക്കാര്യം പരിഗണിച്ച് നഗരസഭയ്ക്ക് അധിക വാക്സീൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കൗൺസിലർമാർ പ്രതിഷേധിച്ചത്.  കലക്ടർക്കും ഡിഎംഒയ്ക്കും നിവേദനം നൽകി. നഗരസഭാധ്യക്ഷ ബുഷറ റഫീഖ്, ഉപാധ്യക്ഷൻ കെ.സുരേഷ്, സ്ഥിരം സമിതി അധ്യക്ഷരായ കെ.എം.യമുന, പി.കെ.അബ്ദുൽ ലത്തീഫ്, പി.ടി.നദീറ, കൗൺസിലർമാരായ പി.കെ.സജ്ന, കെ.സലീം എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com