ADVERTISEMENT

വടകര ∙ ദേശീയപാതയിൽ കൈനാട്ടിയിലെ ട്രാഫിക് സിഗ്നൽ പ്രശ്നം പരിഹരിച്ചു. തൊട്ടു പിന്നാലെ അടുത്ത ജംക്‌ഷനായ പെരുവാട്ടിൻ താഴത്തെ സിഗ്നൽ തകരാറിലായി. കൈനാട്ടിയിലെ സിഗ്നൽ കണ്ണടച്ചിട്ട് മാസങ്ങളായിരുന്നു. ഇതുമൂലം ജംക്‌ഷനിലും പരിസരത്തും വാഹനാപകടവും കൂടിയിരുന്നു. കഴിഞ്ഞ ദിവസം അപകടത്തിൽ ഒരാൾ മരിച്ചതിനെ തുടർന്നു കെ.കെ.രമ എംഎൽഎ ട്രാഫിക് പൊലീസുമായി ബന്ധപ്പെട്ടതിനെ തുടർന്നു കെൽട്രോൺ അധികൃതർ ഇന്നലെ എത്തി സിഗ്നൽ നന്നാക്കി.

സിഗ്നൽ പ്രശ്നം സംബന്ധിച്ചു കഴിഞ്ഞ ദിവസം മലയാള മനോരമ വാർത്ത നൽകിയിരുന്നു. പെരുവാട്ടിൻ താഴ ഇടയ്ക്കിടെ തകരാറാവുന്ന സിഗ്നൽ ലൈറ്റ് തനിയെ പ്രവർത്തനക്ഷമമാവാറുണ്ട്. എന്നാൽ ഇന്നലെ തീരെ പ്രവർത്തിച്ചില്ല. ദേശീയപാതയിൽ ഇതിനു പുറമേ അടയ്ക്കാത്തെരു ജംക്‌ഷനിലും സിഗ്നൽ പോസ്റ്റുണ്ട്. ഇതും ചിലപ്പോൾ പണിമുടക്കും. നന്നാക്കണമെങ്കിൽ കെൽട്രോൺ എൻജിനീയർമാർ തന്നെ എത്തണം. ഇതിനാൽ പലപ്പോഴും അറ്റകുറ്റപ്പണി വൈകുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com