യുവാവും യുവതിയും ലോഡ്ജിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ; മരിച്ച യുവതിക്ക് ഭർത്താവും രണ്ടു മക്കളും

  കെ.ടി.മുഹമ്മദ് നിസാർ.   റിൻസി
കെ.ടി.മുഹമ്മദ് നിസാർ. റിൻസി
SHARE

കോഴിക്കോട് ∙ മലപ്പുറം പള്ളിക്കൽ പരുത്തിക്കോട് പെങ്ങോട്ട് കെ.ടി.മുഹമ്മദ് നിസാർ (30), കൊയിലാണ്ടി കുറുവങ്ങോട് ഏരത്ത് കുന്ന് റിൻസി (29) എന്നിവരെ പുതിയങ്ങാടി കോയ റോഡിലെ കെട്ടിടത്തിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇവർ ഇവിടെ മുറിയെടുത്തത്. വൈകിട്ടായിട്ടും മുറി തുറക്കാത്തതിനാൽ നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. കയ്യിലെ ഞരമ്പും മുറിച്ചിരുന്നു.

എലത്തൂർ സ്റ്റേഷൻ ഇൻസ്പെക്ടർ എ.സായൂജ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസെത്തി തുടർ നടപടി സ്വീകരിച്ചു. മുഹമ്മദ് നിസാർ ചെറുകുളത്താണ് താമസിക്കുന്നതെന്നു പറയുന്നു. റിൻസിക്കു ഭർത്താവും രണ്ടു മക്കളുമുണ്ട്.

സെപ്റ്റംബർ 26നു കാണാതായ റിൻസിയെ കഴിഞ്ഞ 11നു മലപ്പുറത്തു കണ്ടെത്തി പൊലീസ് കോടതിയിൽ ഹാജരാക്കിയെങ്കിലും മുഹമ്മദ് നിസാറിനൊപ്പം പോകാൻ തയാറാകുകയായിരുന്നു. റിൻസിക്കൊപ്പമുണ്ടായിരുന്ന കുഞ്ഞിനെ ജുവനൈൽ ഹോമിലേക്കു മാറ്റിയിരുന്നു.

English Summary: Young man and woman committed suicide

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN Kozhikode
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA