ADVERTISEMENT

കരിപ്പൂർ ∙ ചപ്പാത്തി പരത്തുന്ന കല്ലിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 39 ലക്ഷം രൂപയുടെ 24 കാരറ്റ് ‘സ്വർണച്ചപ്പാത്തി’. കോഴിക്കോട് വിമാനത്താവളം വഴി പുതിയ രീതിയിൽ കടത്താൻ ശ്രമിച്ച 796 ഗ്രാം സ്വർണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. ജിദ്ദയിൽനിന്നെത്തിയ മലപ്പുറം സ്വദേശിയായ സമീജ് എന്ന യാത്രക്കാരൻ കൊണ്ടുവന്ന ചപ്പാത്തി പരത്താൻ ഉപയോഗിക്കുന്ന കല്ലിനുള്ളിലായിരുന്നു ചപ്പാത്തിയുടെ രൂപത്തിലുള്ള സ്വർണം.

കോഴിക്കോട് സ്വദേശിയായ പി.എ.ഷമീർ കൊണ്ടുവന്ന 1.3 കിലോഗ്രാം സ്വർണമിശ്രിതവും എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. മസ്കത്തിൽനിന്ന് എത്തിയ ഷമീർ സോക്സിനുള്ളിലാണ് സ്വർണമിശ്രിതം ഒളിപ്പിച്ചിരുന്നത്. മിശ്രിതത്തിൽ 53 ലക്ഷം രൂപയുടെ സ്വർണമാണുണ്ടായിരുന്നത്.

ഡപ്യൂട്ടി കമ്മിഷണർ ടി.എ.കിരൺ, സൂപ്രണ്ടുമാരായ ടി.എൻ.വിജയ, പ്രേം പ്രകാശ് മീണ, പ്രണെയ്കുമാർ, സി.പി.സബീഷ്, സന്തോഷ് ജോൺ, ഉമാദേവി, ഇൻസ്പെക്ടർമാരായ നവീൻകുമാർ, വി.കെ.ശിവകുമാർ, അഷു സോറൻ, വിരേന്ദ്ര പ്രതാപ് ചൗധരി, ദിനേഷ് മിർദ, തുടങ്ങിയവരാണ് ഇരുകേസുകളിലുമായി സ്വർണം പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com