കോഴിക്കോട് ∙ ജില്ലയിൽ ലോട്ടറി തട്ടിപ്പ് വ്യാപകമെന്നു പരാതി. വിൽപന കേന്ദ്രങ്ങളിൽ ലോട്ടറി വകുപ്പിന്റെ മിന്നൽ പരിശോധന. പുതിയ സ്റ്റാൻഡ്, പാളയം എന്നിവിടങ്ങളിലെ കടകളിലാണ് പരിശോധന നടത്തിയത്. ജില്ലാ ലോട്ടറി ഓഫിസർ കെ.പി.ജമീല, അസിസ്റ്റന്റ് ഓഫിസർ ‍കെ.എ.ഷേർളി എന്നിവരുടെ നേതൃത്വത്തിലായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ ജില്ലയിൽ ലോട്ടറി തട്ടിപ്പ് വ്യാപകമെന്നു പരാതി. വിൽപന കേന്ദ്രങ്ങളിൽ ലോട്ടറി വകുപ്പിന്റെ മിന്നൽ പരിശോധന. പുതിയ സ്റ്റാൻഡ്, പാളയം എന്നിവിടങ്ങളിലെ കടകളിലാണ് പരിശോധന നടത്തിയത്. ജില്ലാ ലോട്ടറി ഓഫിസർ കെ.പി.ജമീല, അസിസ്റ്റന്റ് ഓഫിസർ  ‍കെ.എ.ഷേർളി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നാലക്ക ലോട്ടറി തട്ടിപ്പ് വ്യാപകമാണെന്നു ജില്ലാ ലോട്ടറി വകുപ്പ് അധികൃതർക്കു പരാതി ലഭിച്ചിട്ടുണ്ട്. പരാതികൾ പൊലീസിനു കൈമാറി.  

∙ തുണ്ട് ലോട്ടറി ഇപ്പോൾ വാട്സാപ്പിലും 

ADVERTISEMENT

തുണ്ട് കടലാസിൽ അവസാന 4 അക്ക നമ്പർ എഴുതിക്കൊടുത്തുള്ള ചൂതാട്ടം നടക്കുന്നുണ്ട്. 20 രൂപ നൽകിയാൽ വാങ്ങുന്നയാൾ പറയുന്ന നമ്പറോ അല്ലെങ്കിൽ വിൽപനക്കാരൻ സ്വന്തമായി തീരുമാനിക്കുന്ന നമ്പറോ സീൽ അടിച്ച കടലാസു തുണ്ടിൽ എഴുതി നൽകും. ഓരോ ദിവസവും അന്നു നറുക്കെടുപ്പു നടക്കുന്ന ലോട്ടറി ടിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ചൂതാട്ടം. നറുക്കെടുപ്പു നടന്നു കഴിഞ്ഞു സമ്മാനം പ്രഖ്യാപിക്കുമ്പോൾ ഒന്നാം സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റിന്റെ നമ്പറിൽ അവസാനത്തെ മൂന്നക്ക നമ്പർ കടലാസു തുണ്ടിലേതിനു സമാനമായാൽ അപ്പോൾ തന്നെ പണം ലഭിക്കും. അവസാന നാലക്ക നമ്പർ വാട്സാപ് ഗ്രൂപ്പുകളിൽ പങ്കുവച്ചും ഇത്തരം സമാന്തര ലോട്ടറി നടക്കുന്നുണ്ട്.

∙ വ്യാജ ടിക്കറ്റ്: 2 മാസം, 8 പരാതികൾ 

ADVERTISEMENT

കഴിഞ്ഞ ദിവസം 5000 രൂപ സമ്മാനം ലഭിച്ച ടിക്കറ്റുമായി അംഗപരിമിതനായ ഒരാൾ ജില്ലാ ലോട്ടറി ഓഫിസിലെത്തി. നമ്പർ കൃത്യമായിരുന്നുവെങ്കിലും സീരീസ് വ്യാജമായിരുന്നു. ആ സീരീസിൽ സർക്കാർ ലോട്ടറി അച്ചടിച്ചിരുന്നില്ല. സമ്മാനം ലഭിക്കുന്ന നമ്പറിൽ ടിക്കറ്റ് വ്യാജമായി തയാറാക്കുന്ന സംഘം ഉണ്ടെന്നാണ് നിഗമനം. രണ്ടു മാസത്തിനിടെ ഇത്തരം 8 ടിക്കറ്റുകളാണ് ജില്ലാ ലോട്ടറി ഓഫിസിൽ ലഭിച്ചത്. ഈ പരാതികളും പൊലീസിനു കൈമാറി.

വ്യാപകം നാലക്ക നമ്പർ ലോട്ടറി 

ADVERTISEMENT

വിവിധ പരമ്പരകളിലുള്ള 4 അക്കങ്ങളിൽ അവസാനിക്കുന്ന ഒരേ നമ്പർ ടിക്കറ്റുകൾ സെറ്റാക്കി വിൽപന നടത്തിയാണു ലോട്ടറി ചൂതാട്ടം നടക്കുന്നത്. ഒരേ നമ്പറിൽ 12 സീരീസിലുള്ള ടിക്കറ്റാണ് സർക്കാർ അടിച്ചിറക്കുന്നത്. എന്നാൽ, അവസാന നാലക്കങ്ങൾ ഒരേ നമ്പറായ 12 മുതൽ 72 വരെ ടിക്കറ്റുകൾ ഒറ്റ സെറ്റായി നൽകിയാണു വിൽപന നടക്കുന്നത് എന്നാണു ലോട്ടറി വകുപ്പിന് ലഭിച്ച പരാതി. ഇത്തരം സെറ്റായി നൽകുന്ന ടിക്കറ്റുകൾക്ക് കൂടുതൽ വില ഈടാക്കുന്നതായും പരാതിയുണ്ട്.

സർക്കാർ നൽകുന്ന സമ്മാനത്തിനു പുറമേ വിൽപനക്കാരുടെ വക സമാന്തര സമ്മാനങ്ങളും നൽകും. നാലക്ക നമ്പർ ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ ടിക്കറ്റുകൾ സെറ്റാക്കി വിൽപന നടത്തരുതെന്ന് ലോട്ടറി ഡയറക്ടർ നേരത്തേ ഉത്തരവിറക്കിയിരുന്നു. 72 പേർക്ക് ലഭിക്കേണ്ട സമ്മാനം ഒരു സെറ്റാക്കി വിൽക്കുന്നതു മൂലം ഒരാൾക്ക് മാത്രമായി ലഭിക്കുന്ന സാഹചര്യം ലോട്ടറിയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്നു ലോട്ടറി ഏജന്റുമാർ തന്നെ ചൂണ്ടിക്കാട്ടുന്നു.