ADVERTISEMENT

കോഴിക്കോട് ∙ കോടതിയിൽ വിചിത്ര ആവശ്യങ്ങളുന്നയിച്ചു കൂടത്തായി കേസിലെ പ്രതികൾ. ജയിലിൽ കിടക്ക വേണമെന്നു ഒന്നാം പ്രതി ജോളി ആവശ്യപ്പെട്ടപ്പോൾ, ടവർ ലൊക്കേഷൻ നോക്കി ഫോൺ കണ്ടെത്തി കൊടുക്കണമെന്നായിരുന്നു രണ്ടാം പ്രതി എം.എസ്.മാത്യുവിന്റെ ആവശ്യം.ജയിൽ സൂപ്രണ്ടാണ് തീരുമാനമെടുക്കേണ്ടതെന്നു ജോളിയോടും സൈബർ സെല്ലിനെ സമീപിക്കാവുന്നതാണെന്നു മാത്യുവിനോടും ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി പറഞ്ഞു. വിചാരണത്തടവുകാരായി ജില്ലാ ജയിലിൽ കഴിയുകയാണ് ഒന്നും രണ്ടും പ്രതികൾ. കിടക്ക വേണമെന്ന ജോളിയുടെ ആവശ്യത്തിനു മറുപടിയായി ഡോക്ടർ നിർദേശിച്ചതും ചട്ടപ്രകാരവുമുള്ള സൗകര്യങ്ങൾ നൽകിയിട്ടുണ്ടെന്നും ഒരാൾക്കു മാത്രമായി പ്രത്യേകമായൊന്നും നൽകാനാകില്ലെന്നും ജയിൽ സൂപ്രണ്ട് കോടതിയിൽ റിപ്പോർട്ട് നൽകി. ജയിൽ സൂപ്രണ്ടിന്റെ തീരുമാനമാണ് പ്രധാനമെന്നും കോടതിയും വ്യക്തമാക്കി.

പൊലീസ് ഫോൺ കസ്റ്റഡിയിലെടുത്തെന്നും ഇതു തിരികെ വേണമെന്നുമായിരുന്നു എം.എസ്.മാത്യുവിന്റെ ആവശ്യം. എന്നാൽ ഫോൺ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നു സ്പെഷൽ പ്രോസിക്യൂട്ടർ ബോധിപ്പിച്ചു. എങ്കിൽ ടവർ ലൊക്കേഷൻ നോക്കി ഫോൺ കണ്ടെത്തണമെന്ന ആവശ്യത്തിനാണ് ജയിൽ സൂപ്രണ്ട് മുഖേന സൈബർ സെല്ലിനെ സമീപിക്കാവുന്നതാണെന്നു കോടതി മറുപടി നൽകിയത്.അതേസമയം ജോളി ജയിലിൽ ആത്മഹത്യയ്ക്കു ശ്രമിച്ച കേസിന്റെ വിചാരണ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് മൂന്നാം കോടതി 22 ലേക്കു മാറ്റി. അന്നു കോടതി ജോളിയെ കുറ്റപത്രം വായിച്ചു കേൾപ്പിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com