ADVERTISEMENT

കോഴിക്കോട് ∙ ജില്ലയിൽ സീക വൈറസ് ബാധ സ്ഥിരീകരിച്ചതിനാൽ ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികൾ ഊർജിതമാക്കി. മറ്റൊരു രോഗത്തിന്റെ ചികിത്സാർഥം 16ന് ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിയ യുവതിക്കാണ് സീക സ്ഥിരീകരിച്ചത്. ഇവർക്ക് രോഗം ഭേദമായിട്ടുണ്ട്. ഇവരുടെ വീട്ടുകാരെ പരിശോധിച്ചെങ്കിലും ആർക്കും രോഗബാധയില്ല. 

ഇവിടത്തെ 652 വീടുകളിൽ സർവേയും കൊതുകിന്റെ സാന്ദ്രതയെ കുറിച്ച് പഠനവും നടത്തി. സോണൽ എന്റമോളജി യൂണിറ്റും ജില്ലാ പ്രാണി നിയന്ത്രണ യൂണിറ്റും നടത്തിയ പഠനത്തിൽ ഈഡിസ് ആൽബൊ പിക്റ്റസ് വർഗത്തിൽ കൊതുകുകളെ കണ്ടെത്തി. കൊതുകു നിയന്ത്രണ പ്രവർത്തനങ്ങൾ ഊർജിതമാക്കി. കൊതുകുജന്യ രോഗങ്ങൾ തടയാൻ ബോധവൽക്കരണ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്.

രോഗവാഹകർ ഈഡിസ് കൊതുകുകൾ

ഈഡിസ് വർഗത്തിൽപെട്ട കൊതുകുകളാണ് സീക പരത്തുന്നത്. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിൽ വളരുന്ന ഇവ പകൽസമയത്താണ് കടിക്കുക. പനി, തടിപ്പുകൾ, തലവേദന, സന്ധിവേദന, കണ്ണിൽ ചുവപ്പ് തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. ഗർഭിണികളിൽ രോഗം ബാധിച്ചാൽ കുഞ്ഞിന് മൈക്രോ സെഫാലിയും (തല ചെറുതാകുന്ന അവസ്ഥ) മറ്റ് അംഗവൈകല്യങ്ങളും ഉണ്ടായേക്കാം. ഗർഭഛിദ്രത്തിനും സാധ്യതയുണ്ട്. ലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ വേഗം വൈദ്യ സഹായം തേടണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com