ADVERTISEMENT

നാദാപുരം∙ ആഴ്ചകളായി വാണിമേൽ പൂവത്താംകണ്ടി മലയിൽ കർഷകർക്കും വിളകൾക്കും ഭീഷണിയായി നിന്ന കാട്ടാനക്കൂട്ടത്തെ താമരശ്ശേരി നിന്നെത്തിയ വനം വകുപ്പിന്റെ ദ്രുതകർമ സേന അടങ്ങുന്ന സംഘം കാട്ടിലേക്കു കയറ്റി വിട്ടു. പേര്യ വനത്തിലേക്കാണ് ആനകൾ പ്രവേശിച്ചത്. 4 ആനകൾക്കൊപ്പം ഒരു കുട്ടിയാനയുമുണ്ടായിരുന്നു.

അതീവ ജാഗ്രതയോടെയാണ് നാട്ടുകാരും വിലങ്ങാട്ടെ വനപാലക സംഘവും ദ്രുതകർമ സേനയും ചേർന്ന് ആനകളെ പിന്തുടർന്നത്. കാട്ടിലേക്കു മടങ്ങുന്നതിനിടയിലും കാട്ടാനകൾ പലയിടങ്ങളിലും നാശമുണ്ടാക്കി. ആനകൾ ഉൾവലിഞ്ഞതോടെ ദ്രുതകർമ സേനയും മടങ്ങി. കാട്ടാനക്കൂട്ടം ഇറങ്ങുന്നത് തടയുന്നതിന് അഞ്ചര കി.മീറ്റർ സോളർ ഫെൻസിങ് നിർമിക്കാൻ കരാർ നൽകിയെങ്കിലും പണി തുടങ്ങിയിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com