ADVERTISEMENT

കോഴിക്കോട്∙ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങൾ കൂടുതൽ പ്രസിദ്ധമാകുന്നത് ആ നാട്ടിലെ ജനങ്ങൾകൂടി ആതിഥേയത്വത്തിന്റെ ബ്രാൻഡ് അംബാസഡർമാർ ആകുമ്പോഴാണെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റിന്റെ ബോയ്‌സ് ഹോസ്റ്റൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരു പ്രദേശത്തിന്റെ വിനോദ സഞ്ചാര വികാസത്തിന് അവിടുത്തെ ജനങ്ങൾക്കു വലിയ പങ്ക് വഹിക്കാനുണ്ട്. ശുചിത്വം ഉറപ്പുവരുത്തൽ, ആതിഥേയത്വം, പ്രയാസങ്ങളില്ലാത്ത വിധത്തിലേക്ക് ആ പ്രദേശത്തെ മാറ്റിയെടുക്കൽ, ക്രമസമാധാനം എന്നിവയിൽ ജനങ്ങൾക്ക് വലിയ പങ്കുണ്ട്. അതേപോലെ ഒരു സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് ജീവനക്കാരുടെ സഹകരണവും പ്രാധാന്യമുള്ളതാണെന്ന് മന്ത്രി പറഞ്ഞു.

തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷനായിരുന്നു. മേയർ ബീന ഫിലിപ്പ്, എം.കെ രാഘവൻ എംപി, വാർഡ് കൗൺസിലർമാരായ എം.കെ.മഹേഷ്, സി.പി.സുലൈമാൻ, വിനോദസഞ്ചാര വകുപ്പ് മേഖലാ ജോയിന്റ് ഡയറക്ടർ സി.എൻ.അനിത കുമാരി, പ്രിൻസിപ്പൽ ആർ.സിങ്കാരവേലവൻ എന്നിവർ പ്രസംഗിച്ചു. സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റിൽ 7.65 കോടി രൂപ ചെലവഴിച്ചാണ് ബോയ്‌സ് ഹോസ്റ്റൽ കെട്ടിടം നിർമിച്ചത്. വിശാലമായ അടുക്കള, ഡൈനിങ് ഹാൾ, ജനറേറ്റർ, ലിഫ്റ്റ്, സന്ദർശക മുറി, മറ്റു അനുബന്ധ സൗകര്യങ്ങൾ തുടങ്ങിയവകൊണ്ടു മികവുറ്റതാണ് ഹോസ്റ്റൽ കെട്ടിടം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com