മകളുടെ വിവാഹത്തിനൊപ്പം 5 യുവതീയുവാക്കളുടെ വിവാഹം കൂടി നടത്തി ഖത്തറിലെ വ്യാപാരി

സാലിം, റുബീന എന്നിവർ മകൾ റമീസ ഭർത്താവ് സാജിദ് എന്നിവർക്കും ഇവർക്കൊപ്പം വിവാഹിതരായ 5 നവ ദമ്പതികൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം.
SHARE

നാദാപുരം∙ മകളുടെ വിവാഹത്തിനൊപ്പം 5 യുവതി യുവാക്കളുടെ വിവാഹം കൂടി നടത്തി ഖത്തറിലെ വ്യാപാരി പുറമേരി തലായി തെക്കയിൽ മുക്കിൽ കാട്ടിൽ സാലിം (55). ജാതിമത ഭേദമന്യേയുള്ള ഈ സമൂഹ വിവാഹത്തിന് മംഗളം നേരാൻ നാടിന്റെ നാനാ ദിക്കുകളിലും നിന്ന് ആളുകളെത്തി. ഓരോ ദമ്പതികൾക്കും 10 പവന്റെ ആഭരണം, വിവാഹ വസ്ത്രങ്ങൾ, വിവാഹ പന്തലൊരുക്കിയ തന്റെ വീട്ടിൽ വധൂവരന്മാരുടെ കുടുംബങ്ങളും ബന്ധുക്കളുമായ 100 പേർക്ക് എത്താനുള്ള വാഹന സൗകര്യം എന്നിവയെല്ലാം നൽകിയാണ് വിവാഹം നടത്തിയത്.

ഇതിനൊപ്പം സാലിം, റുബീന ദമ്പതികളുടെ മകൾ റെമീസയും കണ്ണൂക്കര സ്വദേശി വി.കെ.അഷ്റഫിന്റെയും സാബിറയുടെയും മകൻ സാജിദ് കണ്ണൂക്കരയും തമ്മിലുള്ള വിവാഹവും നടന്നു. മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവരാണ് മറ്റ് 5 വധൂവരന്മാർ. മുസ്‍ലിം ആചാരപ്രകാരമുള്ള ചടങ്ങുകൾക്ക് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും ഹിന്ദു ആചാര പ്രകാരമുള്ള ചടങ്ങുകൾക്ക് ഹിന്ദു പുരോഹിതനും നേതൃത്വം നൽകി. ആർഭാട വിവാഹത്തിന് ചെലവഴിക്കുന്ന പണം ഇത്തരം കാര്യങ്ങൾക്ക് വിനിയോഗിക്കാമെന്ന സന്ദേശം നൽകുക മാത്രമാണ് ലക്ഷ്യമെന്നു സാലിമും ഭാര്യ റുബീനയും പറഞ്ഞു. 2 മാസത്തെ പരിശ്രമത്തിനൊടുവിലാണ് അനുയോജ്യരായ 5 ദമ്പതികളെ കണ്ടെത്തിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA