ADVERTISEMENT
വടകര ∙ പുതുപ്പണം യൂണിവേഴ്സിറ്റി സെന്ററിലെ വലിയ തേനീച്ചക്കൂട് ഭീഷണി. കുത്തേറ്റ് സമീപത്തെ വീട്ടിലെ പശു ചത്തു. കഴിഞ്ഞ ദിവസങ്ങളിലായി ഒട്ടേറെ പേരെ ഇവ ആക്രമിച്ചിരുന്നു. യൂണിവേഴ്സിറ്റി സെന്ററിൽ ക്ലാസുകൾ ഇന്നലെ ഉച്ചയ്ക്ക് ശേഷം നിർത്തി. മണലിൽത്താഴ മധുസൂദനന്റെ കാസർകോട് കുള്ളൻ ഇനം പശുവാണ് ചത്തത്. വീടിനടുത്ത പറമ്പിൽ കെട്ടിയിട്ടതായിരുന്നു. പശുവിനെ തേനീച്ച ആക്രമിക്കുന്നത് കണ്ട് രക്ഷപ്പെടുത്താൻ ശ്രമിച്ച മധുസൂദനനും ഭാര്യ സജിതയ്ക്കും കുത്തേറ്റു. കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് കൂടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com