ADVERTISEMENT

താമരശ്ശേരി∙  മാസ്ക് കൊക്കിൽ കുരുങ്ങി  തുള്ളി വെള്ളം പോലും ഇറക്കാൻ കഴിയാതെ ദയനീയാവസ്ഥയിലായ പക്ഷിക്ക് ഹോട്ടൽ ഉടമയുടെ കാരുണ്യത്തിൽ ജീവൻ തിരിച്ചു കിട്ടി.  ആരോ  അലക്ഷ്യമായി വലിച്ചെറിഞ്ഞ മാസ്ക് കൊത്തി കുടുങ്ങിയ കൊക്കിന്റെ ദുരിതക്കാഴ്ചയിൽ മനം നൊന്ത താമരശ്ശേരി അമ്പായത്തോട്ടിലെ റഹ്മാനിയ ഹോട്ടൽ ഉടമ മാളിയേക്കൽ ആലിയും ഭാര്യ റംലയുമാണ് മിണ്ടാപ്രാണിയുടെ രക്ഷകരായത്.

കടയുടെ പരിസരത്ത് സ്ഥിരമായി പക്ഷികൾ  ഭക്ഷണം തേടി എത്താറുണ്ട്. കുറച്ചു ദിവസമായി ഈ കൊക്ക് ഭക്ഷണം കൊത്തിയിറക്കാൻ കഴിയാതെ പുറത്തേക്കു തന്നെ കളയുന്നത് ആലിയുടെ ശ്രദ്ധയിൽപ്പെട്ടതോടെ നടത്തിയ നിരീക്ഷണത്തിലാണ് കൊക്കിന്റെ ചുണ്ടിൽ മാസ്ക് കുടുങ്ങിയതായി കണ്ടത്.

അതോടെ കൊക്കിനെ  പിടികൂടി രക്ഷപ്പെടുത്താൻ നാലുദിവസമായി നടത്തിയ ശ്രമങ്ങൾ വിഫലമായതോടെ കെണിയൊരുക്കി. കെണിയിൽ കുടുങ്ങിയ കൊക്കിനെ പിടികൂടി, ചുണ്ടിൽ കുരുങ്ങിയ മാസ്ക് മുറിച്ചു നീക്കിയാണ് രക്ഷപ്പെടുത്തിയത്. പക്ഷിയുടെ കൊക്കിൽ മാസ്ക് ഉറച്ചു പോയ നിലയിലായിരുന്നതുകൊണ്ട്  ഏറെ പ്രയാസപ്പെട്ടാണ് ആലിയും റംലയും കൂടി മാസ്ക് ഊരി എടുത്തത്.  കുരുക്ക് അഴിഞ്ഞതോടെ  കൊക്ക് ചിറകടിച്ച് പറന്നുയർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com