കക്കയത്ത് കടുവ? വനംവകുപ്പിന് പരാതി നൽകിയിട്ടും മേഖല സന്ദർശിച്ചില്ലെന്ന് ആക്ഷേപം
Mail This Article
×
കൂരാച്ചുണ്ട് ∙ കക്കയം കെഎസ്ഇബി വാൽവ് ഹൗസ്, പെൻസ്റ്റോക്ക് പൈപ്പ് മേഖലയിൽ കഴിഞ്ഞ ദിവസം കടുവയെ കണ്ടെങ്കിലും വനം വകുപ്പ് പരിശോധന നടത്തിയില്ലെന്നു പരാതി. കെഎസ്ഇബി അധികൃതർ വനംവകുപ്പിന് പരാതി നൽകിയിട്ടും മേഖല സന്ദർശിച്ചില്ലെന്നാണ് ആക്ഷേപം.വാൽവ് ഹൗസ് ഓഫിസിലെ ജീവനക്കാർ കടുവയെപ്പേടിച്ചാണു കഴിയുന്നത്.
പെൻസ്റ്റോക്ക് പൈപ്പ് പരിശോധിക്കാൻ ദിവസേന ജീവനക്കാർ പോകുന്നതും ജീവൻ പണയംവച്ചാണ്. കടുവയെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.