ADVERTISEMENT

മുക്കം ∙ തോട്ടിലെ ജലം തൂവെള്ള നിറത്തിൽ മണിക്കൂറുകളോളം ഒഴുകിയതു നാട്ടുകാരെ പരിഭ്രാന്തരാക്കി. നഗരസഭയിലെ അഗസ്ത്യൻമൂഴി മാമ്പറ്റ തോട്ടിൽ നിന്ന് ഇരുവഞ്ഞിപ്പുഴയിൽ പതിക്കുന്ന വെള്ളത്തിലാണു നിറവ്യത്യാസം കണ്ടെത്തിയത്. മാമ്പറ്റ ഭാഗത്തു നിന്ന് രണ്ടര കിലോമീറ്ററോളം ഒരു മണിക്കൂറിലേറെ നിറവ്യത്യാസത്തോടെ ഒഴുകിയതോടെ നാട്ടുകാർ നഗരസഭാ അധികൃതരെ വിവരം അറിയിച്ചു. വിശദ പരിശോധനയിൽ തോട്ടിൽ പെയിന്റ് കലർത്തിയതാണെന്ന് കണ്ടെത്തിയതായി നഗരസഭാധ്യക്ഷൻ പി.ടി.ബാബു, സെക്രട്ടറി എൻ.കെ.ഹരീഷ് എന്നിവർ പറഞ്ഞു.  പെയിന്റ് ഒഴുക്കിയ സ്ഥലം നഗരസഭ അധികൃതരുടെ പരിശോധനയിൽ കണ്ടെത്തി. 

പഴകിയ പെയിന്റ് വ്യാപകമായി തോട്ടിലേക്ക് ഒഴുക്കിയതാണു വെള്ളത്തിന്റെ നിറവ്യത്യാസത്തിന് ഇടയാക്കിയത്. പെയിന്റ് കലർന്ന വെള്ളം എത്തിയതോടെ ഇരുവഞ്ഞിപ്പുഴയും ഇരു നിറത്തിൽ ഒഴുകി. ഒട്ടേറെ കുടിവെള്ള പദ്ധതികളുള്ള ഇരുവഞ്ഞിപ്പുഴയിൽ പെയിന്റ് കലർന്ന വെള്ളം എത്തിയതു നാട്ടുകാരെ ആശങ്കയിലാക്കിയിട്ടുണ്ട്. വെള്ളം മലിനമാക്കിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് നഗരസഭ അധികൃതർ പൊലീസിലും പരാതി നൽകി. ചെയർമാന്റെയും സെക്രട്ടറിയുടെയും നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ സ്ഥിരം സമിതി അധ്യക്ഷരായ പ്രജിത പ്രദീപ്, ഇ.സത്യനാരായണൻ,ഹെൽത്ത് ഇൻസ്പെക്ടർ റോഷൻ ലാൽ എന്നിവരും ഉണ്ടായിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com