അപകടം ഒതുക്കാൻ കൈക്കൂലി; രണ്ടു പൊലീസുകാർക്ക് സസ്പെൻഷൻ

suspension-representational-image
SHARE

കോഴിക്കോട്∙ അപകട വിവരം കാറിന്റെ ഉടമ അറിയാതിരിക്കാൻ യൂസ്ഡ് കാർ സ്ഥാപന ഉടമയിൽ നിന്നും 50000 രൂപ കൈക്കൂലി വാങ്ങിയ സിവിൽ പൊലീസ് ഓഫിസറെയും കൂട്ടു നിന്ന ഗ്രേഡ് എഎസ്ഐയെയും സസ്പെൻഡ് ചെയ്തു. ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് കൈക്കൂലി പണം ഉദ്യോഗസ്ഥൻ വാങ്ങിയത്.

മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെ സിപിഒ സി.വി.ക്രിജേഷ്, ഗ്രേഡ് എഎസ്ഐ എം.പി.പ്രവീൺ കുമാർ എന്നിവരെയാണ് സിറ്റി പൊലീസ് കമ്മിഷണർ എ.വി.ജോർജ് സസ്‌പെൻഡ് ചെയ്തത്. യൂസ്ഡ് കാർ ഷോറൂമിൽ വിൽപനയ്ക്കായി ഏൽപിച്ച ആഡംബര കാർ ഷോറൂം ഉടമകളിൽ ഒരാൾ സ്വന്തം ആവശ്യത്തിനു കൊണ്ടുപോകുമ്പോഴായിരുന്നു അപകടത്തിൽ പെട്ടത്. അപകട വിവരം കാർ ഉടമ അറിയാതെ ഒതുക്കാൻ കേസ് എടുക്കാതിരിക്കാനാണ് കൈക്കൂലി വാങ്ങിയത്. കമ്മിഷണർക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് വിശദമായ അന്വേഷണം നടത്തിയാണ് നടപടി എടുത്തത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN Kozhikode
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പേടിയില്ല, ഇതും ഒരു തൊഴിൽ | Well of Death | Lady bike rider | Manorama Online

MORE VIDEOS
FROM ONMANORAMA