വിപണിയിൽ പുതിയ തന്ത്രങ്ങൾ പരീക്ഷിക്കൂ;കൈത്തറി മേഖലയ്ക്ക് മന്ത്രിയുടെ ഉപദേശം

കോർപറേഷൻ സ്റ്റേഡിയം കോംപൗണ്ടിൽ വിഷു കൈത്തറി മേള ഉദ്ഘാടനം ചെയ്ത മന്ത്രി അഹമ്മദ് ദേവർകോവിൽ സ്റ്റാളുകൾ സന്ദർശിക്കുന്നു.
കോർപറേഷൻ സ്റ്റേഡിയം കോംപൗണ്ടിൽ വിഷു കൈത്തറി മേള ഉദ്ഘാടനം ചെയ്ത മന്ത്രി അഹമ്മദ് ദേവർകോവിൽ സ്റ്റാളുകൾ സന്ദർശിക്കുന്നു.
SHARE

കോഴിക്കോട്∙ കൈത്തറി മേഖല കാലത്തിനനുസരിച്ച് വിപണന തന്ത്രങ്ങൾ മാറ്റി ഓൺലൈൻ സാധ്യതകൾ കൂടി കണ്ടെത്തേണ്ടതുണ്ടെന്ന്  മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. വ്യവസായ വാണിജ്യ വകുപ്പിന്റെ വിഷു കൈത്തറി മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കോവിഡ് കാലത്ത് സ്പെഷൽ റിബേറ്റ് നൽകി കൈത്തറി വിൽപന ഉറപ്പാക്കുന്നതിന് സർക്കാർ ഇടപെടൽ നടത്തിയിട്ടുണ്ടെന്നും കൈത്തറി മേഖലയെ പരിപോഷിപ്പിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഡപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് അധ്യക്ഷനായിരുന്നു. കൗൺസിലർ എസ്.കെ അബൂബക്കർ, ജില്ലാ കൈത്തറി വികസന സമിതി അംഗം ടി. ബാലൻ, ജില്ലാ കൈത്തറി അസോസിയേഷൻ പ്രസിഡന്റ്‌ കെ.പി കുമാരൻ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർമാരായ ബിജു.പി.ഏബ്രഹാം, എം.കെ ബലരാജൻ തുടങ്ങിയവർ പ്രസംഗിച്ചു.

കോർപറേഷൻ സ്റ്റേഡിയം പരിസരത്തു നടക്കുന്ന മേളയിൽ ജില്ലയിലെ മുഴുവൻ കൈത്തറി സഹകരണ സംഘങ്ങൾക്കു പുറമേ തിരുവനന്തപുരം, തൃശ്ശൂർ, കണ്ണൂർ ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട കൈത്തറി സഹകരണ സംഘങ്ങളും പങ്കെടുക്കുന്നുണ്ട്. വിവിധയിനം കൈത്തറി ഉൽപന്നങ്ങൾ 20% സർക്കാർ റിബേറ്റോടെ ലഭിക്കും.14 ന് സമാപിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA