ADVERTISEMENT
വടകര ∙ കെപിസിസിയുടെ വടകര സമ്മേളനത്തിന്റെ 91–ാം വാർഷികാഘോഷത്തിനു മുൻ കെപിസിസി അംഗം അമ്മാരപ്പള്ളി കുഞ്ഞിശങ്കരൻ പതാക ഉയർത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പുറന്തോടത്ത് സുകുമാരൻ ഉദ്ഘാടനം ചെയ്തു. കെപിസിസി വിചാർ വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി ഹരീന്ദ്രൻ കരിമ്പനപ്പാലം ആധ്യക്ഷ്യം വഹിച്ചു. സി.പി.വിശ്വനാഥൻ, കാവിൽ രാധാകൃഷ്ണൻ, എം.സി.നാരായണൻ, ടി.വി.സുധീർ കുമാർ, വി.കെ. പ്രേമൻ, കുനിയിൽ ശ്രീധരൻ, സുബിൻ മടപ്പള്ളി, പി.നാരായണൻ, അഖിൽ നന്ദാനത്ത്, എ.എസ്.അജീഷ്, മഹേഷ്‌ കോമത്ത് എന്നിവർ പ്രസംഗിച്ചു.ഇന്ന് 2.30 ന് നാരായണ നഗരം സിവി ഹാളിൽ നടക്കുന്ന സെമിനാർ ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്യും. യു.കെ.കുമാരൻ പ്രസംഗിക്കും. പരിപാടി 5 ന് സമാപിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com