വളവിൽ തിരിവ്; പേടിച്ചു പേടിച്ചു യാത്രക്കാർ, കണ്ട ഭാവമില്ലാതെ അധികൃതർ: ഇതൊക്കെ എന്ത്?

ഫാറൂഖ് കോളജ്–വാഴക്കാട് റോഡിലെ എള്ളാത്തുപുറായ് ഹെയർപിൻ വളവ്.
ഫാറൂഖ് കോളജ്–വാഴക്കാട് റോഡിലെ എള്ളാത്തുപുറായ് ഹെയർപിൻ വളവ്.
SHARE

കാരാട് ∙ ഫാറൂഖ് കോളജ്–വാഴക്കാട് റോഡിലെ എള്ളാത്തുപുറായ് വളവ് പിന്നിട്ടാൽ മാത്രമേ വാഹന യാത്രക്കാർക്ക് ആശ്വാസമാകൂ. സുരക്ഷാ മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്ത, കൊടിയ വളവും കയറ്റിറക്കവുമായ ഇതുവഴിയുള്ള യാത്ര ജനത്തിനു പേടിസ്വപ്നമാണ്. അഴിഞ്ഞിലം ബൈപാസിൽ നിന്നു വാഴക്കാട്, എടവണ്ണപ്പാറ, അരീക്കോട് ഭാഗങ്ങളിലേക്ക് എളുപ്പം എത്താവുന്ന പ്രധാന അന്തർ ജില്ലാ റോഡിലാണ് അപകട വളവ്. എതിരെ വരുന്ന വാഹനങ്ങൾ കാണാൻ സാധിക്കാത്തതിനാൽ ഹെയർ പിൻ വളവിൽ അപകട സാധ്യതയേറെയാണ്. ഇറക്കം ഇറങ്ങി എത്തുന്ന വാഹനങ്ങൾ അപകടത്തിൽപെടുന്നതു പതിവാണ്. ഫാറൂഖ് കോളജ്–വാഴക്കാട് റോഡിൽ ഇത്തരത്തിൽ ഒട്ടേറെ വളവുകളുണ്ട്. ഇവിടങ്ങളിൽ രാത്രി വെളിച്ച സംവിധാനമോ സുരക്ഷാ മുന്നറിയിപ്പ് ബോർഡോ ഇല്ല. ദൂരങ്ങളിൽ നിന്നു വരുന്ന യാത്രക്കാരാണ് ഭീഷണി നേരിടുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA