കോഴിക്കോട് ∙ കഥകളി കലാകാരൻ കോട്ടയ്ക്കൽ ദേവദാസനെ വീരശൃംഖല നൽകി ആദരിച്ചു. ‘സുദേവം’ ആദരച്ചടങ്ങിനോടനുബന്ധിച്ചു 2 ദിവസം കഥകളി, ഓട്ടൻതുള്ളൽ, കർണാടക സംഗീതം, മോഹിനിയാട്ടം, ഇരട്ട തായമ്പക, സുഹൃദ് സമ്മേളനം തുടങ്ങിയവ നടത്തി.വീരശൃംഖല സമർപ്പണം മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ നിർവഹിച്ചു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ.എം.വി.നാരായണൻ ഉദ്ഘാടനം ചെയ്തു. ശരത് എ.ഹരിദാസൻ ആധ്യക്ഷ്യം വഹിച്ചു. പി.കെ.കൃഷ്ണനുണ്ണി രാജ, ഡോ.ബാലചന്ദ്രൻ, കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താൻ, കളർകോട് മുരളി, പ്രശാന്ത് നാരായണൻ, കോട്ടയ്ക്കൽ മധു, ശ്രീജിത്ത് മേനോൻ തുടങ്ങിയവർ പ്രസംഗിച്ചു.
കോട്ടയ്ക്കൽ ദേവദാസനെ ആദരിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.