ADVERTISEMENT
നാദാപുരം ∙ വളയത്ത് തണൽ മരം റോഡിൽ കടപുഴകി വൻ നാശം. വൈദ്യുതത്തൂൺ തകർന്നു വൈദ്യുത ലൈൻ പൊട്ടി വീണതിനെ തുടർന്നു 4 പേർക്കു വൈദ്യുതാഘാതമേറ്റു.   വളയം – പാറക്കടവ് റോഡിൽ ഇന്നലെ രാത്രി 8.45നാണു സംഭവം. വളയം ഗവ ഹയർ സെക്കൻഡറി സ്കൂൾ വളപ്പിലെ മരമാണു കടപുഴകിയത്. മരം വീണതോടെ 2 11 കെവി വൈദ്യുതത്തൂണുകൾ തകർന്നു റോഡിലേക്കു പതിച്ചു.  ഈ സമയം ടൗൺ പരിസരത്ത് കടയിൽ ഉണ്ടായിരുന്ന 4 പേർക്കാണു വൈദ്യുതാഘാതമേറ്റത്. ഉടൻ വൈദ്യുതി വിഛേദിച്ചതിനാൽ ദുരന്തം ഒഴിവായി. രണ്ടു കടകൾക്ക് സാരമായ കേടുപാടുണ്ട്. ചേലക്കാട് നിന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിക്കാൻ ശ്രമം തുടങ്ങി. വളയം പൊലീസും സ്ഥലത്തുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com