ADVERTISEMENT

കൊയിലാണ്ടി∙ ബെംഗളൂരുവിൽ  നടന്ന പാൻ ഇന്ത്യാ മാസ്റ്റേഴ്സ് ഗെയിംസിൽ കബഡി മത്സരത്തിൽ കിരീടം നേടിയ കേരള വനിതാ ടീമിന്റെത് വേറിട്ട കഥയാണ്. ഈ കബഡി ടീം രൂപപ്പെടുന്നത് 2 വർഷം മുൻപാണ്. കൊയിലാണ്ടി ഗേൾസ് ഹൈസ്കൂളിലെ പൂർവവിദ്യാർഥികളുടെ പുനഃസംഗമത്തിലാണ് ടീം പിറവിയെടുത്തത്. ഹൈസ്കൂളിൽ 2007ൽ ഉണ്ടായിരുന്ന പെൺകുട്ടികൾ 12  വർഷത്തിന് ശേഷം വീണ്ടും കബഡി ടീം രൂപീകരിച്ചു. ടീം അംഗങ്ങളെല്ലാവരും 30 കഴിഞ്ഞവർ. എല്ലാവരും അമ്മമാരുമാണ്. പരിശീലകരെ കിട്ടാനുള്ള അന്വേഷണത്തിനൊടുവിൽ പേരാമ്പ്ര സ്വദേശികളായ അഷീഷ്, ബെൽജിത്ത് എന്നിവരെ കണ്ടെത്തി. ഇരുവരും ടീമിന് മികച്ച പരിശീലനം നൽകി. തുടർന്ന് പങ്കെടുത്ത ഓരോ ടൂർണമെന്റിലും മികച്ച പ്രകടനം കാഴ്ചവച്ച് മുന്നേറി. 

ടീമിന്റെ  ക്യാപ്റ്റൻ പി.വി.രാഗിത കഴിഞ്ഞ സീനിയർ മീറ്റിൽ കേരളത്തെ പ്രതിനിധീകരിച്ച് ഹരിയാനയിൽ നടന്ന ദേശീയ മീറ്റിൽ പങ്കെടുത്തു. കോഴിക്കോടിനെ പ്രതിനിധീകരിച്ച് സ്‌റ്റേറ്റ് ഒളിംപിക്സ് കബഡിയിൽ മൂന്നാം സ്ഥാനം നേടി. അടുത്ത ദിവസം തിരുവനന്തപുരത്തു  നടക്കുന്ന നാഷനൽ മാസ്റ്റേഴ്സ്  ഗെയിംസിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് ടീമംഗങ്ങൾ. ഇവർക്ക് മീറ്റുകളിൽ പങ്കെടുക്കാനും പരിശീലനം തുടരാനും ക്ലബ്ബുകളുടെയോ സർക്കാർ ഏജൻസികളുടെയോ സഹായം കൂടിയേ തീരൂ. ബെംഗളൂരുവിലെ മത്സരത്തിൽ കർണാടകയെയും മഹാരാഷ്ട്രയെയും പരാജയപ്പെടുത്തിയാണ് കിരീടം നേടിയത്. ക്യാപ്റ്റൻ രാഗിതയ്ക്കൊപ്പം കെ.പി.ആരതി, പി.അനുഷ, വി.കെ.ഗീതു, ശിൽക ബാലൻ, വി.കെ.മനീഷ, ജാസ്മിൻ, പി.വി.അഭിന എന്നിവരാണ് ടീമിലുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com